Kerala

യുവജനങ്ങളെ ആത്മീയമായി നവീകരിക്കുകയും ഐക്യത്തിലും സമുദായസ്‌നേഹത്തിലും ശക്തിപ്പെടുത്തുവാൻ ബൈബിൾ കൺവൻഷനിൽ ഇന്ന് യുവജന സംഗമം

പാലാ :യുവജനവര്‍ഷ ആചരണത്തിന്റെ ഭാഗമായി യുവജനസംഗമം എല്‍ റോയി ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഇന്ന്  രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ യുവജന സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും. രൂപതയിലെ മുഴുവന്‍ യുവജനസംഘടനകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെ
സംഘടിപ്പിക്കുന്ന ഈ മഹാസംഗമം ആത്മീയപ്രഭാഷണങ്ങളാലും ഭക്തിസാന്ദ്രമായ ആരാധനയാലും മ്യൂസിക് ബാന്റുകളാലും അനുഗ്രഹീതമായിരിക്കും. യുവജനങ്ങളെ ആത്മീയമായി നവീകരിക്കുകയും ഐക്യത്തിലും സമുദായസ്‌നേഹത്തിലും ശക്തിപ്പെടുത്തുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.

കണ്‍വെന്‍ഷന്‍ ഒന്നാം ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയെത്തുടര്‍ന്ന് ഫാ. മാത്യു പുല്ലുകാലായില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്ക് മോണ്‍.ജോസഫ് മലേപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ സ്വാഗതം പറഞ്ഞു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ തിരി തെളിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, മാണി സി കാപ്പന്‍ എം എല്‍ എ, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍, ഫാ. മാത്യു പുല്ലുകാലായില്‍,ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. ജോസ് കാക്കല്ലില്‍, റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ജോസഫ് തടത്തില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, വി.വി.ജോര്‍ജുകുട്ടി, ബിനു വാഴേപ്പറമ്പില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്, സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍, ബാബു പെരിയപ്പുറം, ജോണ്‍സണ്‍ തടത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇന്ന്

ബൈബിള്‍ കണ്‍വെന്‍ഷന്‍ രണ്ടാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാനക്ക് മാര്‍.ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ജോസഫ് മുത്തനാട്ട്, ഫാ.ജോസ് കുറ്റിയാങ്കല്‍, ഫാ.ഇമ്മാനുവേല്‍ കാഞ്ഞിരതുങ്കല്‍, ഫാ. ജോര്‍ജ് ഒഴുകയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വൈകുന്നേരം നാലു മുതല്‍ എട്ടു വരെ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top