Kerala

ക്ലാ..ക്ല …ക്ളീ…ക്ളീ..ക്ലൂ..ക്ലൂ അതാ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യം;ശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കുന്നത് കാണണോ ;മൂന്നിലവ് പഞ്ചായത്തിലേക്ക് പോരെ മതി തീരുവോളം കാണാം 

കോട്ടയം :മൂന്നിലവ് :ക്ലാ..ക്ല …ക്ളീ…ക്ളീ..ക്ലൂ..ക്ലൂ അതാ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യം;ശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കുന്നത് കാണണോ ;കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലേക്ക് പോരെ മതി തീരുവോളം കാണാം.വീടുകളിൽ നിന്നും 50 രൂപാ വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിലാക്കി സൂക്ഷിച്ചു വയ്ക്കും.അടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സർക്കാർ സ്ഥാപനങ്ങളുണ്ടെങ്കിൽ അതിന്റെ കോമ്പൗണ്ടിൽ ആഴത്തിൽ കുഴിയെടുത്ത് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമെല്ലാം അതിലിട്ട് മൂടി മുകളിൽ ടൈൽസും ഒട്ടിക്കും പോരെ പൂരം .ആരും കണ്ടു പിടിക്കുകയില്ല.എല്ലാരേയും പറ്റിച്ചു.

പക്ഷെ മൂന്നിലവ് പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം തൊട്ടടുത്ത കളത്തൂക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് തന്നെ കുഴിയെടുത്ത് മൂടി മുകളിൽ ടൈൽസും ഒട്ടിച്ചത് ചിലരൊക്കെ അറിഞ്ഞു പരാതിക്കു പോയി.ഏറെ തർക്കത്തിനൊടുവിൽ ജെ സി ബി ക്കു മാന്തി നോക്കുവാൻ തീരുമാനിച്ചു .അപ്പോൾ അതാ കിടക്കുന്നു കാണാതായ പ്ലാസ്റ്റിക് മാലിന്യങ്ങൾ.മൂന്നിലവ് പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിൽ ഒരു പുത്തൻ അധ്യായം തന്നെയാണ് എഴുതി ചേർത്തിരിക്കുന്നത്.

ഏതായാലും ഈ പുതിയ പ്ലാസ്റ്റിക് സംസ്ക്കരണത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് പ്രസിഡണ്ട് ചാർളി ഐസക്ക് ഉര ചെയ്തിട്ടുള്ളത്.അന്യസംസ്ഥാന പ്രതിനിധികളോ ;വിദേശ രാജ്യ പ്രതിനിധികളോ പുതിയ ടെക്‌നോളജി പഠിക്കുന്നതിനായി മൂന്നിലവിലേക്ക് വന്നാൽ സംഗതി കുഴഞ്ഞത് തന്നെ.അതിനു മുൻപ് തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം തീർക്കുവാനാണ് അധികാരികൾ നോക്കുന്നത്.പുതിയ ടെക്നോളജി പഠിക്കുവാൻ വിദേശത്ത് നിന്നും അടക്കം ഫോൺ കോളുകൾ വരുന്നതിനാൽ പ്രസിഡണ്ട് ഫോൺ കോളുകൾ ഒന്നും എടുക്കുന്നില്ലെന്നാണ് അറിവ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top