Kerala

അധിക നൈപുണ്യവികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്

Posted on

കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അധിക നൈപുണ്യ വികസനത്തിന് ഏർപ്പെടുത്തിയ അവാർഡ് മുട്ടുചിറ സെന്റ് ആഗ്നസ് എൽ പി സ്കൂളിന്. അധിക നൈപുണ്യ വികസന വിഭാഗത്തിൽ മികച്ച കോ ഓർഡിനേറ്റർക്കുള്ള അവാർഡ് സ്കൂളിലെ അധ്യാപികയായ  സോൻജ എലിസബത്ത് ബേബിക്കും ലഭിച്ചു.

പാലാ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക-അനധ്യാപക മഹാസംഗമത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പുരസ്കാരങ്ങൾ നേടിയ സ്കൂളംഗങ്ങളെ കോർപറേറ്റ് സെക്രട്ടറി റവ.ഫാ.ജോർജ് പുല്ലു കാലായിൽ , സ്കൂൾ മാനേജർ റവ. ഫാ.എബ്രാഹം കൊല്ലിത്താനത്തു മലയിൽ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റോസ് ജോ CMC, എന്നിവർ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version