പാലാ:മുണ്ടുപാലം, കെട്ടൂർക്കുന്ന്, കരൂർ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ വീടുകളുടെ കതകിൽ മുട്ടിവിളിച്ച് ഓടിപ്പോകുന്നത് പതിവായിരിക്കുന്നു. മദ്യപാനികൾ രാത്രികാലങ്ങളിൽ ഈ പ്രദേശങ്ങളിൽ അഴിഞ്ഞാടുന്നത് മൂലം കുട്ടികൾക്കും സ്ത്രീകൾക്കും രാത്രിയും പകൽ പോലും പുറത്തിറങ്ങുവാൻ ഭയമാണ്.കുറവാ സംഘമാണെന്ന വ്യാജേനയാണ് കഞ്ചാവ് മാഫിയാ ഇങ്ങനെ ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
മോഷണവും നിത്യസംഭവമാണ്, അനധികൃത മദ്യ വ്യാപാരവും, കഞ്ചാവ് വിൽപ്പനക്കാരും ഇവിടെ തമ്പടിച്ചിരിക്കുകയാണ്.ഇത് സംബന്ധിച്ച് പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .പോലീസ് രാത്രികാലങ്ങളിൽ പെട്രോളിങ് ശക്തമാക്കണമെന്ന് പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തനും, കെ.ടി.യു.സി. എം നേതാവ് ജോസുകുട്ടി പൂവേലിയും ആവശ്യപ്പെട്ടു.