Kerala

തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് അടിയറ വച്ചു:രമേശ് ചെന്നിത്തല

പാലാ : തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് അടിയറ വച്ചതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.ഇന്ന് പാലായിൽ നടന്ന ഐ എൻ ടി യു സി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

പാവപ്പെട്ടവൻ  കൂടുതൽ പാവപ്പെട്ടവനും പണക്കാരൻ കൂടുതൽ പണക്കാരനുമാകുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലും കേന്ദ്രത്തിലും സംജാതമാകുന്നത്.തുറമുഖങ്ങളും ;വിമാനത്താവളവുമെല്ലാം അദാനിക്കെഴുതി കൊടുത്ത് രാജ്യത്തെ  തന്നെ കോർപ്പറേറ്റുകൾ നയിക്കുന്ന രീതിയിലാക്കി.കേരളത്തിലാണെങ്കിൽ അനുദിനം നികുതികൾ വർധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

യോഗത്തിനു മുൻപ് നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനവും നടന്നു ,രാജൻ കൊല്ലപറമ്പിൽ,ജോസഫ് വാഴക്കൻ,ഫിൽപ്പ് ജോസഫ്,ടോമി കല്ലാനി,ബിജു പുന്നത്താനം,എൻ സുരേഷ്,മോളി പീറ്റർ,ആർ സജീവ്,സി ടി രാജൻ; സതീഷ് ചൊള്ളാനി,ആർ പ്രേംജി,ജോയി സ്കറിയ,ഷോജി ഗോപി,ബിബിൻ രാജ്,തോമസ്കുട്ടി നെച്ചിക്കട്ട്,ആൽബിൻ ഇടമനശ്ശേരി,ടോണി തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.പാലാ എം എൽ എ മാണി സി കാപ്പൻ വേദിയിലെത്തി ചെന്നിത്തലയെ ത്രിവർണ്ണ ഷാൾ അണിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top