അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് 35 -ാമത് വാർഷിക സമ്മേളനവും കൾച്ചറൽ ഷോയും (ENCANTO) ഡിസംബർ 16 തിങ്കളാഴ്ച 1pm ന് കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കും . 3 pm ന് സ്കൂൾ മാനേജരും എഫ്.സി. സി. പ്രോവിൻഷ്യൽ സുപ്പീരിയറും ആയ റവ. സിസ്റ്റർ ജെസി മരിയയുടെ അധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം ഇന്റർനാഷണൽ സ്പോർട്സ് മാനും വേൾഡ് ചാമ്പ്യനുമായ ശ്രി.ജോബി മാത്യു ഉദ്ഘാടനം ചെയ്യും.
അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അനുഗ്രഹപ്രഭാഷണം നടത്തും. സിനിമാതാരവും ‘കോമഡി സ്റ്റാർ’ താരവുമായ ഷൈജു അടിമാലിയുടെ കോമഡി ഷോ സമ്മേളനത്തിന് മോടി പകരും.
പി.റ്റി.എ. പ്രസിഡൻ്റ് അഭിലാഷ് കെ മാത്യു ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്കൂൾ ലീഡർമാരായ റിച്ചാർഡ് ജോൺ എസ്., ആൻ മരിയ സജി എന്നിവർ കൃതജ്ഞത അർപ്പിക്കും .തുടർന്ന് കൾച്ചറൽ ഷോയുടെ രണ്ടാം ഭാഗം ആരംഭിക്കും. പ്രിൻസിപ്പൽ റവ.സിസ്റ്റർ സൗമ്യ എഫ്.സി.സി.യുടെ നേതൃത്വത്തിൽ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു.ഈ വാർഷികാഘോഷ പരിപാടികളിലേക്ക് എല്ലാ സുമനസ്സുകൾക്കും ഹൃദ്യമായ സ്വാഗതം.