Kottayam
വിനയകുമാർ പാലാ സംവിധാനം ചെയ്ത തിരനോട്ടം എന്ന ഹൃസ്വചിത്രത്തിൻ്റെ പ്രിവ്യു ഉദ്ഘാടനം ചലച്ചിത്ര താരം ജയൻ ചേർത്തല നിർവ്വഹിച്ചു
കോട്ടയം:നയകുമാർ പാലാ സംവിധാനം ചെയ്ത തിരനോട്ടം എന്ന ഹൃസ്വചിത്രത്തിൻ്റെ പ്രിവ്യു ഉദ്ഘാടനം ചലച്ചിത്ര താരം ജയൻ ചേർത്തല നിർവ്വഹിച്ചു. ലഹരിയ്ക്കടിമപ്പെടുന്ന യുവത്വത്തിൻ്റെ കഥയാണ് തിരനോട്ടം ‘തിരനോട്ടം മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ആളുടെ മകനാണ് ലഹരിയ്ക്കടിമപ്പെടുന്നത് ചടങ്ങിൽ സംവിധായകൻ വിനയകുമാറിനെ ജയൻ ചേർത്തല പുരസ്ക്കാരം നൽകി ആദരിച്ചു. വിനയകുമാർ സംവിധാനം ചെയ്ത നാൽപ്പത്തിഒന്നാമത് ഹൃസ്വ ചിത്രമാണ് തിരനോട്ടം.
ഇടം ക്രിയേഷൻ്റെ ബാനറിൽ രാജലക്ഷ്മി കല്ലറ ആണ് ഈ ചിത്രം നിർമ്മിച്ചത്.വൈശാഖ് പാല,സിൻഗാൾ തന്മയതുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു. തിരനോട്ടം ഒരു പുതിയ അനുഭവമാണെന്ന് പ്രിവ്യൂ ഷോയ്ക്ക് ശേഷംജയൻ ചേർത്തല പറഞ്ഞു.