പാലാ :കരയുന്നവരുടെ കണ്ണീരൊപ്പുവാനും;പാർശ്വ വൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കുവാനും കഴിഞ്ഞ;ആതുര സേവന രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ പ്രസ്ഥാനമാണ് ലയൺസ് ക്ളബ്ബ് എന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.പാലാ സെന്റ് തോമസ് കോളേജിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കൾച്ചറൽ ഫെസ്റ്റ് ‘മയൂരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.
ലയൺസ്, ലയണസ്, ലിയോസ, കബ്സ് വിഭാഗത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മലയാളം, ഇംഗ്ലീഷ് പ്രസംഗം, ലളിതഗാനം, ക്ലാസിക്കൽ മ്യൂസിക്, പദ്യോച്ചാരണം, ഫ്ളാഗ് സല്യൂട്ടേഷൻ, മാസ്റ്റർ ഓഫ് സെറമണി, ഫാൻസി ഡ്രസ്, മോണോ ആക്ട്, ഫിലിം സോങ്ങ്, ഫോക്ക് ഡാൻസ്, ഭരതനാട്യം എന്നീ വിഭാഗങ്ങ ളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
കള്‍ച്ചറല്‍ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാര്‍ളി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. മാണി സി കാപ്പന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആര് വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി.സെക്കന്‍ഡ് വൈസ് ഡിസ്ട്രികട് ഗവര്‍ണര്‍ ജേക്കബ്ബ് ജോസഫ്, മുൻ ഗവർണർമാരായ പോൾ മത്തായി, മാഗി ജോസ് മേനാംപറമ്പിൽ, സണ്ണി വി സക്കറിയ,വി.കെ സജീവ്, സണ്ണി അഗസ്റ്റിന്,മാർട്ടിൻ ഫ്രാൻസിസ്,അഡ്വ. ആര്. മനോജ് പാലാ, ആർ. രാജേഷ്,എം. പി രമേശ് കുമാർ, ബെന്നി മൈലാടൂര്‍, ബി. ഹരിദാസ്, ഡോ. ബാലകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.