പാലാ: കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്നവരായി അധ്യാപകർ മാറണമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
പ്രപഞ്ചത്തോടും ഈശ്വരനോടുമുള്ള ജിജ്ഞാസയാണ് വിദ്യാർത്ഥികളെ ലോകത്തോളം വലുതാക്കുന്നത്. പ്രകൃതിയുടെ കാർഷിക പാഠങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പകർന്ന് നൽകണമെന്നും കൃഷി നമ്മുടെ സംസ്കാരമാണ് എന്ന തിരിച്ചറിവ് അധ്യാപകർ വിദ്യാർഥികൾക്ക് നൽകണമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
വികാരി ജനറൽ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, റവ. ഡോ. ജോസഫ് കാക്കല്ലിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെൻ്റ് തോമസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ലിൻ്റ എസ് പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.