പാലാ. അസംഘടിതരായ സാധാരണ ജനങ്ങള്‍ സര്‍വ്വത്ര മേഖലയിലുള്ള വില വര്‍ദ്ധനവു മൂലം നട്ടം തിരിയുമ്പോഴാണ് വീണ്ടും വൈദൃൂതി ചാര്‍ജ് വര്‍ദ്ധനവ് നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി പാലാ വൈദൃൂതി ഭവനു മുമ്പാകെ ധര്‍ണ്ണ സമരം നടത്തി.
സമ്പന്നരില്‍ നിന്നും വൈദൃൂതി ചാര്‍ജ് ഇനത്തില്‍ ലഭിക്കേണ്ട 2 കോടി 75 ലക്ഷം രുപ എഴുതി തള്ളിയ സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ചുമലിലേയ്ക്കു ഈ ഭാരവും കൂടി ഏല്‍പ്പിച്ചു കൊടുക്കുന്നത് കടുത്ത ജനദ്രോഹകരമാണ്.
തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ എന്നീ പേരില്‍ ഇടത്തരം കുടുംബങ്ങള്‍ക്കു ഒരു വിധത്തിലും ജിവിക്കുവാന്‍ കഴിയാത്ത ജിവിത സാഛചരൃത്തില്‍ എത്തിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് .
ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും സാധാരണക്കാര്‍ക്കു സൗജനൃമായ് വൈദൃൂതി നല്‍കി വരുമ്പോഴാണ് അനുവധി ഡാമമുകളും ,ജലപദ്ധതികളും ഉള്ള കേരളത്തില്‍ തൂടര്‍ച്ചയായ് വൈദൃൂതി വര്‍ദ്ധിപ്പിക്കുന്നത്.
കിഴതടീയര്‍ കവലയില്‍ നിന്നും പ്രകടനമായി ടൗണിലൂടെ എത്തി ആണ് ധര്‍ണ്ണ നടത്തിയത് .
നിയോജക മണ്ഡലം സെക്രട്ടറി ബിനു മാത്യുസ് സമരം ഉദ്ഘാടനം ചെയ്തു .മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് ജോയി കളരിക്കല്‍ ,ജില്ല വൈസ് പ്രസിഡണ്ടു റോയി വെള്ളരിങ്ങാട്ട് ,നിയോജക മണ്ഡലം പ്രസിഡണ്ട് ജേക്കബ്ബ് തോപ്പില്‍ ,പൂഞ്ഞാര്‍ മണ്ഡലം പ്രസിഡണ്ടു ഷിബു ജേക്കബ്ബ്,എന്നിവര്‍ പ്രസംഗിച്ചു .