Kerala

കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക:AITUC സംസ്ഥാന ജാഥക്ക് ഡിസം.13 ന് പാലായിൽ സ്വീകരണം

പാലാ -സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക,കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജനുവരി 17ന് ഒരു ലക്ഷം തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു.

സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പ്രചരണാർത്ഥം AITUCസംസ്ഥാന ജനറൽ സെക്രട്ടറി സ. K P രാജേന്ദ്രൻ നയിക്കുന്ന പ്രക്ഷോഭ ജാഥയ്ക്ക് ഡിസംബർ 13ന് പാലായിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ബാബു കെ ജോർജ്,അഡ്വക്കറ്റ് പിആർ തങ്കച്ചൻ,അഡ്വക്കേറ്റ് പയസ് രാമപുരം എന്നിവർ അറിയിച്ചു.ജാഥഅംഗങ്ങളായ C Pമുരളി,അഡ്വക്കറ്റ് R സജിലാൽ ,

അഡ്വ. V B ബിനു, AITUCജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി കെ സന്തോഷ് കുമാർ, OPAസലാം അഡ്വക്കേറ്റ് തോമസ് VT,പി കെ ഷാജകുമാർ,എം ജി ശേഖരൻ,ഇ കെ മുജീബ്, പി എസ് ബാബു, എം ടി സജി,ബിജു T B,സിബി ജോസഫ്,പി കെ രവികുമാർ ടോമി മാത്യു അജേഷ് കെ ബി എന്നിവർ പ്രസംഗിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top