ഭരണങ്ങാനം വി. അൽഫോൻസാ ഷ്റൈനിൽ ഇന്ന് രാവിലെ 9.30 മുതൽ 12.30 വരെ രോഗികൾക്കുവേണ്ടി പ്രത്യേക അഭിഷേകപ്രാർത്ഥനയും കുമ്പസാരവും വിശുദ്ധ കുർബാനയും ആരാധനയും നടത്തുന്നു.
രോഗപീഡകളാൽ ക്ലേശം അനുഭവിച്ച് ജീവിതം സ്നേഹബലിയാക്കി മാറ്റിയ വി. അൽഫോൻസാമ്മയുടെ പുണ്യകബറിടം വിശുദ്ധയുടെ സഹായം തേടി എത്തുന്ന എല്ലാവർക്കും പ്രത്യേകിച്ച് രോഗികൾക്കും മാറാരോഗങ്ങൾ മൂലം ക്ലേശിക്കുന്നവർക്കും അഭയകേന്ദ്രമാണ്.
ഇന്ന് രാവിലെ ഇവിടെ എത്തുന്ന രോഗികൾക്ക് കൂന്പസാരത്തിന് പ്രത്യേക സൌകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് 11.30-ന് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരുക്കും. ഇന്നത്തെ ശുശ്രൂഷകൾക്ക് പാദുവാ പള്ളി വികാരി ഫാ. തോമസ് ഓലായത്തിൽ നേതൃത്വം നല്കുന്നതാണ്.