Kerala
ബുള്ളറ്റും പിക് അപ് വാനും കൂട്ടിയിടിച്ചു കോളജ് വിദ്യാർഥിക്ക് പരിക്കേറ്റു
പാലാ : ബുള്ളറ്റും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബുള്ളറ്റിൽ യാത്ര ചെയ്ത കോളജ് വിദ്യാർഥി കൂട്ടിക്കൽ വിളനിലം സ്വദേശി ജോൺ സാമുവലിനു ( 22) പരുക്കേറ്റു. രാവിലെ വിളനിലം ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെടുങ്കണ്ടം സ്വദേശി എബ്രഹാം കെ.എമ്മിന് ( 52) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം .
കറുകച്ചാൽ നെടുങ്കന്നത്ത് വച്ച് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ നെടുംങ്കുന്നം സ്വദേശി എസ്.സന്തോഷിന് പരുക്കേറ്റു.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. മേവട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.എൻ.പുരം സ്വദേശി അജിത് കുമാറിന് ( 36) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.ഇവരെയെല്ലാം ചെർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.