ചെങ്ങന്നൂർ :നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി. ബാലചന്ദ്രകുമാർ അന്തരിച്ചു.ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം
കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5.40 ന് ആയിരുന്നു അന്ത്യം.
വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി രോഗം മൂർച്ഛിച്ചിരുന്നു.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്.
രോഗം ഗുരുതരമായി തുടരുമ്പോളും കേസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച അദ്ദേഹം കാണിച്ചിരുന്നില്ല .അന്വേഷണ ഉദ്യോഗസ്ഥരോട് അദ്ദേഹം സഹകരിക്കുകയാണുണ്ടായത്.