Kottayam

പാലാ രൂപതയുടെ പ്ളാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അദ്ധ്യാപക ,അനദ്ധ്യാപക മഹാ സംഗമം ശനിയാഴ്ച കത്തീഡ്രൽ പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു

പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14-12-2024 ശനിയാഴ്ച രാവിലെ 9.30 ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ ചർച്ച് പാരിഷ് ഹാളിൽ നടത്തും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഭവന രഹിതരായ 4 വിദ്യാർഥികൾക്ക് പാലാ കോർപ്പറേറ്റിലെ അധ്യാപകർ നിർമ്മിച്ച നൽകുന്ന വീടുകളുടെ ഉദ്ഘാടനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ. ആർ.എസ് മുഖ്യപ്രഭാഷണം നടത്തും. വികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ, സെൻറ് തോമസ് കത്തീഡ്രൽ വികാര്‍ റവ.ഡോ.ജോസഫ് കാക്കല്ലിൽ, കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ , ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് രൂപതാ പ്രസിഡൻറ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെൻറ് തോമസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ലിന്റ എസ്.പുതിയാ പറമ്പിൽ എന്നിവർ പ്രസംഗിക്കും.

കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ചടങ്ങിൽ വച്ച് നൽകും.

കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ , ഫാ.ജോർജ് വരകുകാലാപറമ്പിൽ, ഫാ.ജോർജ് പറമ്പിത്തടത്തിൽ, ജോബി കുളത്തറ, ജോബെറ്റ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മത്സര ഫലങ്ങൾ
A. കാർഷിക പ്രവർത്തനങ്ങൾ
എൽ.പി വിഭാഗം

  1. സെൻ്റ് ആൻ്റണീസ് എൽ.പി.എസ് മറ്റക്കര
  2. എസ്.എച്ച് എൽ.പി.എസ് രാമപുരം
    മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: സജിമോൻ ജോസഫ് (സെൻ്റ് ആൻ്റണീസ് എൽ.പി.എസ് മറ്റക്കര)

യു.പി വിഭാഗം ‘

  1. സെൻ്റ് ജോർജ് യു.പി.എസ് മൂലമറ്റം
  2. സെൻ്റ് സേവ്യേഴ്‌സ് യു.പി.എസ് കൂര്
    മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ: ജാസ്മിൻ ജോസ് (സെൻ്റ് ജോർജ് യു.പി.എസ് മൂലമറ്റം)

ഹൈസ്കൂൾ വിഭാഗം

  1. സെൻ്റ് തോമസ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
  2. സെൻ്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്.

മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: ഷിനു പി.തോമസ് (സെൻ്റ് തോമസ് എച്ച്.എസ്. മരങ്ങാട്ടുപിള്ളി)

ഹയർ സെക്കൻഡറി വിഭാഗം

  1. സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ് പ്ലാശനാൽ
  2. സെൻ്റ് തോമസ് എച്ച്.എസ്.എസ് പാലാ
    മികച്ച അധ്യാപക കോ-ഓർഡിനേറ്റർ: നോബി ഡൊമിനിക് (സെൻ്റ് തോമസ് എച്ച്.എസ്.എസ് പാലാ)

B. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ഹൈസ്കൂൾ വിഭാഗം

  1. സെൻ്റ് ജോൺസ് എച്ച്.എസ് കാഞ്ഞിരത്താനം
  2. ഹോളി ഗോസ്റ്റ് എച്ച്.എസ് മുട്ടുചിറ & സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്
    മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ – സിസ്റ്റർ മേരിയമ്മ എം.ജെ SABS, സെൻ്റ് ജോൺസ് എച്ച്.എസ് കാഞ്ഞിരത്താനം

ഹയർ സെക്കൻഡറി വിഭാഗം

  1. ഹോളിക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
  2. സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
    മികച്ച അധ്യാപക കോ-ഓർഡിനേറ്റർ-ആൻ്റോ ജോർജ്, ഹോളിക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ

C. ഭാഷാ ശാക്തീകരണം (ലാംഗ്വേജ് എംപവർമെൻറ്)
എൽ.പി വിഭാഗം

  1. സെൻ്റ് മേരീസ് എൽ.പി.എസ് തീക്കോയി
  2. സെൻ്റ് മേരീസ് എൽ.പി.എസ് അരുവിത്തുറ
    മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ-ജാൻസി തോമസ്, സെൻ്റ് മേരീസ് എൽ.പി.എസ് തീക്കോയി

D. കെ.സി.എസ്.എൽ
മികച്ച ആനിമേറ്റർ
എച്ച്.എസ്.എസ് വിഭാഗം- എയ്ഞ്ചൽ പൊന്നു ബേബി, സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ് പ്ലാശനാൽ
എച്ച്.എസ് വിഭാഗം – സിസ്റ്റർ. റീന സ്കറിയ, സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
യു.പി വിഭാഗം-സീനിയർ. ലിസിയാമ്മ പി.സി, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം

മികച്ച സ്കൂൾ അവാർഡ്
ഹയർ സെക്കൻഡറി വിഭാഗം – സെൻ്റ്. ആൻ്റണിസ് എച്ച്.എസ്.എസ് പ്ലാശനാൽ
ഹൈസ്കൂൾ വിഭാഗം-സെൻ്റ്. മേരീസ് ജി.എച്ച്.എസ് കുറവിലങ്ങാട്
യുപി വിഭാഗം-ലിറ്റിൽ ഫ്ലവർ എച്ച്.എസ് ചെമ്മലമറ്റം

E. അധിക നൈപുണ്യ വികസനം (എക്സ്ട്രാ സ്കിൽ ഡെവലപ്മെൻറ്)

എൽ.പി വിഭാഗം

  1. സെൻ്റ് ആഗ്നസ് എൽ.പി.എസ് മുട്ടുചിറ
  2. സെൻ്റ് മേരീസ് എൽ.പി.എസ് തീക്കോയി
  3. പ്രത്യേക സമ്മാനം: സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് പതാഴ
    മികച്ച അധ്യാപക കോ-ഓർഡിനേറ്റർ – ശ്രീമതി. സോഞ്ജ എലിസബത്ത് ബേബി, സെൻ്റ് ആഗ്നസ് എൽ.പി.എസ് മുട്ടുചിറ

യു.പി വിഭാഗം

  1. സെൻ്റ് ജോസഫ്സ് യു.പി.എസ് വെള്ളിലാപ്പള്ളി
  2. സെൻ്റ് ജോർജ് യു.പി.എസ് മൂലമറ്റം
    മികച്ച അധ്യാപക കോ-ഓർഡിനേറ്റർ-ഷാൻ്റി അൽഫോൺസ്, സെൻ്റ് ജോസഫ്സ് യു.പി.എസ് വെള്ളിലാപ്പള്ളി

ഹൈസ്കൂൾ വിഭാഗം

  1. സെൻ്റ് ആഗ്നസ് എച്ച്.എസ് മുട്ടുചിറ
  2. സെൻ്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ഇലഞ്ഞി
    മികച്ച അധ്യാപക കോ-ഓർഡിനേറ്റർ ഡോ.റോബിൻ മാത്യു, സെൻ്റ് ആഗ്നസ് എച്ച്.എസ് മുട്ടുചിറ

ഹയർസെക്കൻഡറി വിഭാഗം

  1. സെൻ്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം
  2. സെൻ്റ് തോമസ് എച്ച്.എസ്.എസ് പാലാ

മികച്ച അധ്യാപക കോ-ഓർഡിനേറ്റർ- ജിജിമോൾ ജെയിംസ്, സെൻ്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം

F. മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ കാഴ്‌ചവച്ച് സംസ്‌ഥാനതലത്തിൽ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടിയ അധ്യാപകർക്കും സ്‌കൂളുകൾക്കുമുള്ള അവാർഡ്.

  1. ഗണിതശാസ്ത്ര മേള (യുപി വിഭാഗം): എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടിയ ജോസഫ് കെ.വി, അൽഫോൻസ എച്ച്.എസ് വകക്കാട്
  2. സംസ്ഥാന ശാസ്ത്രമേളയിൽ ഓവർ ഓൾ നേടിയ സെൻ്റ് തോമസ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top