Kerala
മുഖ്യമന്ത്രിയുടെ തദ്ദേശ സമിതികളുമായുള്ള സംവാദം പാലാ നഗരസഭയിൽ നേരമ്പോക്കായി:ടമാർ ..പടാർ മാത്രം ;ആർക്കും ഒന്നും മനസിലായില്ല
പാലാ :മുഖ്യമന്ത്രിയുടെ തദ്ദേശ സമിതികളുമായുള്ള സംവാദം പാലാ നഗര സഭയിൽ വെറും നേരംപോക്ക് മാത്രമായി .മുഖ്യമന്ത്രി അതിദാരിദ്ര്യ നിർമാർജനം ;ശുചിത്വം .പാലിയേറ്റിവ് മേഖലയെ കുറിച്ചാണ് തദ്ദേശ സ്ഥാപനങ്ങളുമായി സംവദിച്ചതെങ്കിലും മുഖ്യമന്ത്രി പറയുന്നതിൽ ഒരു വാക്ക് പോലും മനസിലാക്കാൻ പറ്റുമായിരുന്നില്ല .ടമാർ പടാർ ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു .തുടക്കത്തിൽ നല്ല വിസിലിങ്ങും ഉണ്ടായിരുന്നു .
ഇതിലും ഭേദം തുരുത്തൻ പറയുന്നതായിരുന്നെന്നു ഒരു ഭരണ കക്ഷി കൗൺസിലർ തന്നെ കോട്ടയം മീഡിയയോട് പറഞ്ഞു .ഭരണ കക്ഷിക്കാർ ഒരു വിധത്തിൽ പിടിച്ചിരുന്നപ്പോൾ പ്രതിപക്ഷത്തെ മായാ രാഹുലും;സിജി ടോണിയും ;ഷീബാ ജിയോയും(ഭരണപക്ഷം) ബാഗും തൂക്കി ഇറങ്ങി പോയി .
എന്നാൽ ഭരണകക്ഷിയംഗങ്ങൾ പിടിച്ചിരുന്നു .അപ്പോഴും മുഖ്യമന്ത്രിയുടെ ടമാർ പടാർ ഉദ്ബോധനം വന്നു കൊണ്ടിരുന്നു.ഇടയ്ക്കിടയ്ക്ക് ബീപ്പ് ബീപ്പ് ശബ്ദവും കേൾക്കാമായിരുന്നു .ജീവനക്കാർ സഭയിലെ വെളിച്ചം ഓഫ് ചെയ്തപ്പോൾ സ്ക്രീനിൽ നിന്നും അപശബ്ദങ്ങൾ മുഴങ്ങി .അപ്പോൾ കലാനിലയം നാടക വേദിയുടെ ഭീകര നാടകത്തിന്റെ ഓർമ്മയാണ് പലരിലും ഉണർത്തിയത് .
ചായയും കടിക്കാനായി കൊഴുക്കോട്ടയുമായിരുന്നു ലഭിച്ചത് .പല കൗൺസിലർമാരും കൊഴുക്കോട്ടയോട് അരിശം തീർത്തു .ചിലർ ആഞ്ഞ് കടിച്ചു.അവാർഡ് പടം ഇതിനെക്കാളും മെച്ചമായിരുന്നെന്നാണ് അകത്തള വിശേഷം .പ്രതിപക്ഷത്ത് ലിസിക്കുട്ടി മാത്യുവും ;ആനി ബിജോയിയും മാത്രമായി ചുരുങ്ങിയെങ്കിലും ഭരണ പക്ഷം പിടിച്ചിരുന്നു.പ്രതിപക്ഷത്തെ ലിസിക്കുട്ടിയും ; ആനി ബിജോയിയും ഇടയ്ക്കിടെ ഭരണ പക്ഷത്തെ നോക്കി ആക്കി ചിരിക്കുന്നുണ്ടായിരുന്നു .എന്നാൽ ഭരണപക്ഷം ദയനീയ നോട്ടത്തിലൂടെ ഞങ്ങൾ എന്ത് ചെയ്യാനാ എന്നും പറയുന്നുണ്ടായിരുന്നു .