കോട്ടയം ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ അതിരമ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കേരളാ കോൺഗ്രസ് എമ്മിലെ ടി.ഡി.മാത്യു (ജോയി) തോട്ടനാനി വിജയിച്ചു . എൽ.ഡി.എഫിലെ കേരളാ കോൺ (എം)ൻ്റെ പ്രസക്തി ശക്തമാണെന്നുള്ള പ്രഖ്യാപനം കൂടിയായി ഈ വിജയം .കേരളാ കോൺഗ്രസ് കോട്ടയം ജില്ലയിൽ ഇപ്പോഴും നിർണ്ണായക ശക്തിയാണ് തങ്ങളെന്ന് സ്ഥാപിക്കുന്ന വിജയമാണ് ജോസ് കെ മാണി ഈ വിജയത്തിലൂടെ സാധിച്ചിരിക്കുന്നത് .മുൻ കേരളാ കോൺഗ്ര സ്‌കാരനായ പിന്നീട് കോൺഗ്രസായ സജിതടത്തിൽ രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.സജിയുടെ വ്യക്തി പ്രഭാവം ഇല്ലാതിരുന്നത് എൽ ഡി എഫ് ന് ഗുണകരമായി.
പാർലമെൻ്റ് തെരഞ്ഞെടുപ്പിനു ശേഷം നടന്ന രണ്ടാമത് വിജയമാണ് കോട്ടയം ജില്ലയിൽ ഇതോടെ കേരളാ കോൺ.(എം) ന് ലഭിച്ചിരിക്കുന്നത്.
നേരത്തെ പുതുപ്പള്ളി വാകത്താനത്ത് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് പിടിച്ചെടുത്ത് കേരള കോൺ (എം)പാർട്ടി വിജയിച്ചിരുന്നു.
പതിനൊന്നാം വാർഡിൽ ബബിത ജോസഫാണ് വിജയിച്ചത്.വിജയിച്ച ജോയി തോട്ടനാനിയെ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.അഭിനന്ദിച്ചു.കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് ജയിച്ചത് 98 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇപ്രാവശ്യം 214 വോട്ടിനാണ് എൽ ഡി എഫ് ജയിച്ചത്.കോട്ടയം ജില്ലയിലെ തന്നെ ഈരാറ്റുപേട്ടയിൽ യു ഡി എഫിലെ ലീഗ് സ്ഥാനാർഥി വിജയിച്ചെന്നതും കൗതുകകരമാണ് .കേരളാ കോൺഗ്രസ് എമ്മിനെ യു ഡി എഫിൽ എത്തിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു കക്ഷിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ