Kerala
കരുത്തുറ്റ സംഘാടക ശേഷി വിളിച്ചോതിയ പാലാ ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു;യൂത്ത് വിങ്ങ് ഇനിയും വ്യത്യസ്ത പരിപാടികളുമായി
പാലാ:- കഴിഞ്ഞ 5 ദിവസമായി പുഴക്കര മൈതാനിയിൽ നടന്നു വന്നിരുന്ന ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു.ഈ ഫുഡ് ഫെസ്റ്റിൽ കണ്ട പ്രത്യേകത ഏത് പരിപാടികളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ വ്യാപാരി യൂത്ത് വിങ്ങിന് ആവുമെന്ന് ഉള്ളതിന്റെ നേർ സാക്ഷ്യമായിരുന്നു ഈ ഫുഡ് ഫെസ്റ്റ്.
കലാവസ്ഥയുടെ പിണക്കം മറികടന്നത് യൂത്ത് വിങ്ങിന്റെ ഇണക്കത്തിലൂടെയാണ്.രാവിലെ മുതൽ ഒരു കൂട്ടം ചെറുപ്പക്കാർ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയപ്പോൾ പാലായുടെ തന്നെ ഒത്തൊരുമയായി.ഇനി ഏതു പരിപാടിയും ഏറ്റെടുക്കാൻ ഈ ചെറുപ്പക്കാർക്ക് ആത്മ വിശ്വാസമേകുന്നതാണ് ഒരുമയിലൂടെ നേടിയ പെരുമ.
വൈസ് ചെയർമാൻ ലീനാ സണ്ണി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കെ.വി.വി.ഇ എസ് സെക്രട്ടറി വി.സി ജോസഫ്, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ, ആൻ്റണി കുറ്റിയാങ്കൽ എഡി ബാങ്ക് പ്രസിഡൻ്റ് ഔസേപ്പച്ചൻ വാളി പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫുഡ് ഫെസ്റ്റിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കും,
സ്പോൺസേല്ലിനും, സംഘാടകർക്കും ഉപഹാരങ്ങൾ നൽകി, തുടർന്ന് ഡി.ജെയും നടത്തപ്പെട്ടു. ഡിസംമ്പർ 21 ന് വൈകിട്ട് പാലായ്ക്ക് ഉത്സവഛായ നൽകുന്ന ക്രിസ്തുമസ് കരോൾ കൊട്ടാര മറ്റത്തു നിന്ന് ളാലം ജംഗ്ഷനിലേയ്ക്ക് നടത്തുമെന്ന് കെ.വി.വി.ഇ എസ് യൂത്ത് വിംഗ് അറിയിച്ചു.