Kerala

സിപിഐ(എം) കൊല്ലം ജില്ലാ സമ്മേളനത്തിൽ കൊല്ലം എം എൽ എ നടൻ മുകേഷിനെതിരെ രൂക്ഷ വിമർശനം

കൊല്ലം :സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കടുത്ത  പിണറായി പക്ഷക്കാരനായ  കൊല്ലം എം എൽ എ എം മുകേഷിനെതിരെ രൂക്ഷ വിമർശനം. എം മുകേഷ് എംഎല്‍എയുടെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ സമ്മേളന  പ്രതിനിധികള്‍ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്. ആരുടെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു.പഴയ വി എസ് പക്ഷക്കാരാണ് മുകേഷിനെതിരെ തിരിഞ്ഞത്.

കൊല്ലത്ത് മറ്റൊരാളായിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായമുയർന്നു. നേരത്തെ തന്നെ കൊല്ലത്ത് പ്രേമചന്ദ്രനെതിരെ മുകേഷിനെ ഇറക്കിയതില്‍ വിമർശനം ഉയർന്നിരുന്നു. ഇതാണ് പ്രതിനിധി സമ്മേളനത്തിലും ഉയർന്നത്.രക്തസക്തിത്വ ദിനാചരണത്തിൽ  പങ്കെടുക്കാതെ ബഡായി ബംഗ്ലാവിൽ അഭിനയിക്കാൻ പോയതിനെതിരെയും മുൻ സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും അത് വക വയ്ക്കാതെ , വീണ്ടും മുകേഷിന് 2021 കൊല്ലം സീറ്റ് നൽകുകയായിരുന്നു.

എന്നാൽ അതും പോരാഞ്ഞ് കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കൊല്ലത്ത് പ്രേമചന്ദ്രനെതിരെ മുകേഷിനെ സ്ഥാനാര്ഥിയാക്കിയതിനെതിരെയാണ് ജില്ലാ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനം ഉന്നയിച്ചത്.സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുന്ന മുകേഷ് സ്ത്രീ ആരോപണമുണ്ടായി.പാർട്ടിയിലെ ഒരു വിഭാഗം സമ്പന്നരുടെ ആളാണ് മുകേഷെന്നും പ്രതിനിധികൾ ആരോപിച്ചു.പി കെ ഗുരുദാസനെ പോലുള്ളവരെ തഴഞ്ഞാണ് 2016 ൽ മുകേഷ് കൊല്ലത്തെ സ്ഥാനാര്ഥിയായത്.2016 ൽ സിപിഐ സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും ;അത് സിപിഐ ൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.തുടർന്നാണ് സിപിഐഎം ലെ ഒരു ലോബി മുകേഷിനെ കൊല്ലത്ത് മത്സരിപ്പിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top