Kerala
വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
തൊടുപുഴ : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.
തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയായിരുന്നു സംഭവം. കുഴഞ്ഞുവീണ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് എം കെ ചന്ദ്രൻ കുഴഞ്ഞു വീണത്.ഉടൻ തന്നെ യോഗം നിർത്തി വച്ച് പ്രവർത്തകർ ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗമാണ് എം കെ ചന്ദ്രൻ .