കോട്ടയം :കുണിഞ്ഞി: പേണ്ടാനത്ത് പരേതനായ സൈമൺ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി സൈമൺ(103) നിര്യാതയായി. സംസ്കാരം 13/12/2024 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.
പരേത കണംകൊമ്പിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോസഫ്, മാത്യു, ജോൺ, സിസ്റ്റർ ജോയ്സ്(സിസ്റ്റേഴ്സ് ഓഫ് അവർ ലേഡി ഓഫ് ദ ഗാർഡൺ, റോം), ആനീസ്(മരഞ്ചാട്ടി), ലൂസി(ജർമ്മനി), റോസമ്മ, ഡോ. ജൂലിയാൻ(ജർമ്മനി). മരുമക്കൾ: കാറിൻ ലെൻസ്(ജർമ്മനി), ചിന്നമ്മ, ഈന്തനാൽ(കൊണ്ടാട്), പരേതയായ ബ്രജിറ്റ്, പുത്തൻപുരയ്ക്കൽ(മംഗലംഡാം),
പരേതനായ ജേക്കബ് കുഴിക്കാട്ട്(നെയ്യശ്ശേരി), ജോളി, ചൂരക്കുഴി(ഉപ്പുതോട്), അഗസ്റ്റിൻ, പടിഞ്ഞാറേക്കര(ഉപ്പുതോട്), റീത്ത മെൻസ്നർ(ജർമ്മനി). ഭൗതീകശരീരം 12/12/2024 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. പരേത പുറപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യുവിന്റെ പിതൃമാതാവാണ്.