പാലാ :ടാബ്ലോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മോശ പത്ത് കല്പനകളുമായി സീനായ് മലയിൽ നിന്നും ഇറങ്ങി വരുന്ന ദൃശ്യം അവതരിപ്പിച്ച കത്തീഡ്രൽ പിതൃവേദിക്ക്ക് .ഇവർക്ക് ലഭിക്കുന്നത് 50000 രൂപയും 15000 രൂപാ പ്രോത്സാഹന സമ്മാനവുമടക്കം 65000 രൂപയാണ്.
രണ്ടാം സമ്മാനം ലഭിച്ചത് ബാബു ആന്റണി വെളുത്തേടത്ത് പറമ്പിൽ അവതരിപ്പിച്ച മോശ പത്ത് കല്പ്പനയുടെ സീനായ് മലയിൽ നിൽക്കുന്ന ദൃശ്യമാണ്.ഇവർക്ക് ഇവർക്ക് 45000 രൂപാ ലഭിക്കും .
മൂന്നാം സമ്മാനം ലഭിച്ചത് മാതാ സന്തോഷ് ഓട്ടോ സെവൻസ് പാലാ അവതരിപ്പിച്ച പീലാത്തോസ് ക്രിസ്തുവിനെ മരണത്തിനു വിധിക്കുന്ന ദൃശ്യത്തിനാണ് .എല്ലാ ദൃശ്യങ്ങൾക്കും 15000 രൂപാ പ്രോത്സാഹന സമ്മാനം സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട് .