Kerala

ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ,സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ മുനമ്പം സമര പന്തൽ സന്ദർശിച്ചു

 

മുനമ്പം :ബിജെപി ദേശീയ നേതാവും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ,സംസ്ഥാന സഹപ്രഭാരിയും എംപിയുമായ അപരാജിത സാരംഗി എന്നിവർ സമരത്തിന്റെ 57-ആം ദിവസമായ ഇന്ന് മുനമ്പം സമര പന്തൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി ദാസ്, മൈനോറിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി തോമസ് ഉൾപ്പടെ മറ്റ് ബിജെപി പ്രവർത്തകർ എന്നിവർ നേതാക്കളെ അനുഗമിച്ചു.

കമ്മീഷനെ നിയോഗിച്ചത് വഴി മുനമ്പം വിഷയത്തെ പ്രാദേശിക വിഷയമാക്കി ഒത്തുതീർപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള തന്ത്രം മാത്രമാണ്.വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ മുനമ്പം വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയൂ. ഭരണഘടനയ്ക്ക് മുകളിലുള്ള വഖഫിന്റെ അവകാശങ്ങൾ നിയമനിർമാണത്തിലൂടെ പരിഹരിക്കുമെന്നും.

വരാൻ പോകുന്ന പാർലമെന്റിന്റെ ബഡ്ജറ്റ് സെക്ഷനിൽ തന്നെ വഖഫ് ഭേദഗതി നിയമം പാസാക്കുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. മുനമ്പത്തിലെ വിഷയങ്ങൾ കൃത്യമായി സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) റിപ്പോർട്ടിൽ പരാമർശിക്കപ്പെടുമെന്ന് അപരാജിത സാരംഗി ഉറപ്പു നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top