Kerala

മുടന്തുള്ള പെണ്ണിനെ ആലോച്ചിച്ച കല്യാണ  ബ്രോക്കർ ചെറുക്കനോട് പെണ്ണ് ഒരുമിച്ച് പള്ളിയിൽ വരില്ലെന്ന് പറഞ്ഞതുപോലെ;വൈദ്യുതി ചാർജ് വർധിച്ചപ്പോൾ ദേശാഭിമാനി പറയുന്നത് വൈദ്യുതി ചാർജ് പരിഷ്ക്കരണമെന്നാണെന്ന്:അപു ജോൺ ജോസഫ്

 

കാഞങ്ങാട്:മുടന്തുള്ള പെണ്ണിനെ ആലോച്ചിച്ച കല്യാണ  ബ്രോക്കർ ചെറുക്കനോട് പെണ്ണ് ഒരുമിച്ച് പള്ളിയിൽ വരില്ലെന്ന് പറഞ്ഞതുപോലെ;വൈദ്യുതി ചാർജ് വർധിച്ചപ്പോൾ ദേശാഭിമാനി പറയുന്നത് വൈദ്യുതി ചാർജ് പരിഷ്ക്കരണമെന്നാണെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.  കേരള കോൺഗ്രസ്സ് കാസർഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ കാത്തങ്ങാട് കെ.എസ്.ഇ.ബി ഡിവിഷണൽ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അപു ജോൺ ജോസഫ് .

കേരളത്തിൽ ഇപ്പോൾ തന്നെ വളരെ ഉയർന്ന വൈദ്യുത ചാർജ്ജ് ആണ് സാധാരണക്കാരിൽ നിന്നും പിടിച്ചെടുക്കുന്നത്. കെ.സ്.ഇ.ബി യുടെ ഭരണ പിടിപ്പ്കേടും ദുർനടപ്പും തുടരുന്നതാണ് കാരണമാണ് ഈ ഒരു ചാർജ്ജ് വർദ്ധനവ് ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്.സാധാരണക്കാരായ ജനങ്ങൾ ഇപ്പോൾ തന്നെ ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപെട് അനുഭവികുന്ന ഈ സമയത്തു തന്നെ ഇരുട്ടടി പോലെ ഈ ചാർജ്ജ് വർദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.ജനങ്ങളെ കൊഞ്ഞനംകുത്തുന്ന വിധത്തിലുള പിണറായി സർക്കാരിന്റെ വികലമായ നയങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന്
അപു ജോൺ ജോസഫ് പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡണ്ട്  ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു ഉന്നതധികാര സമിതി അംഗം അപു ജോൺ ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ വി കണ്ണൻ ഐടി പ്രൊഫഷണൽ സംസ്ഥാന സെക്രട്ടറി ജെയിംസ് വെട്ടിയാർ കണ്ണൂർ ജില്ലാ പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ജോണി ചെക്കിട്ട; സംസ്ഥാന സെക്രട്ടറിമാരായജോർജ് പൈനാപ്പിള്ളി കൃഷ്ണൻ തന്നോട്ട് ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഫിലിപ്പ് ചാരാത്ത്; രവികുളങ്ങര ;ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സക്കറിയാസ് വഡാന; സുനിൽകുമാർ ചാത്തമത്ത്.

സംസ്ഥാന വനിതാ സെക്രട്ടറി രമണി കെ ജില്ലാ സെക്രട്ടറിമാരായ ജെയിംസ് കണിപ്പള്ളിൽ അഡ്വക്കറ്റ് നിസാം ഫലഹ് ബിനോയ് വള്ളോപ്പള്ളി സന്തോഷ് ടി കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് മാരിയാടിയിൽK S E ജില്ലാ പ്രസിഡണ്ട് എഡ്വവിൻ ഹരിപ്രസാദ് എം കെ ബാലഗോപാലൻ ബിജു പുതുപ്പള്ളി സിദ്ദിഖ് പേരോൽ യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ബിജു പുതിയപുരയിൽ കെഎ സാലു അബ്രഹാം തേക്കും കാട്ടിൽ ഷൈജു ബിരുക്കുളം ജിബിൻ സാലു ജോസ് ചമ്പക്കര തോമസ് കുട്ടി കരമല ജോസ് കാവുങ്കൽ വിശാൽ ഒഴിഞ്ഞവളപ്പ് നീലേശ്വരം അരുൺ മേൽപറമ്പ് സിദ്ദിഖ് കാസർഗോഡ് എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top