പാലാ :ഉയർന്നു ചാടി;ഇരുന്നമർന്ന്;ചെണ്ടകൊണ്ട് മാസ്മരിക മേള പ്രപഞ്ചം തീർത്ത് ശിങ്കാരിമേളം; ബ്ലൂമൂൺ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ജൂബിലി അർച്ചന ശ്രദ്ധേയമായി.ആരും താളം പിടിച്ചു പോകുന്ന ചുവടുകളോടെയാണ് ഇടുക്കി കേളീരംഗത്തിന്റെ തങ്കമണിയാശാനും ശിഷ്യന്മാരും പാലാ പഴയ സ്റ്റാൻഡിനു എം മുന്നിൽ മേള പ്രപഞ്ചം തീർത്തത്.
ശിങ്കാരിമേളം ഉദ്‌ഘാടനം ചെയ്യുവാനെത്തിയ ഷാജു തുരുത്തൻ ചെണ്ട കൊട്ടിയാണ് ഉദ്‌ഘാടന കർമ്മം നിർവഹിച്ചത്.താളം മുറുകിയപ്പോൾ തുരുത്തൻ ചെണ്ട വാങ്ങി വീണ്ടും കൊട്ടി.സ്ഥലം കൗൺസിലർ ബിജി ജോജോയും ;ജോസുകുട്ടി പൂവേലിയും കലാ പരിപാടികൾക്ക് ഊടും പാവുമായി നിലകൊണ്ടു.പോര് കോഴിയെ പോലെ കലാകാരന്മാർ വാശിക്ക് ചെണ്ടയടിച്ചപ്പോൾ ജനത്തിനും വാശിയായി അവർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു .
മേളം മുറുകിയപ്പോൾ അടുത്ത ഘട്ടത്തിൽ കലാകാരന്മാർ ചെണ്ട ആകാശത്തേക്ക് വലിച്ചെറിഞ്ഞു ;വീണ്ടും പിടിച്ചെടുത്തു തലത്തിൽ കൊട്ടിക്കയറി ;ഇതിനിടയിൽ ഒരു കലാകാരൻ ഒരു ചെണ്ടക്കോൽ വായിൽ കടിച്ചു പിടിച്ചു കൊണ്ട് ഒറ്റചെണ്ടക്കോലിൽ കൊട്ടിക്കയറിയപ്പോൾ പാലാക്കാർക്കതു നവ്യാനുഭവമായി .ജൂബിലി പെരുന്നാൾ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം രാത്രി 9.30 വരെ ശിങ്കാരിമേളം ഉണ്ടായിരിക്കും .പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക അനുമതിയും അനുഗ്രഹവും വാങ്ങിയാണ് ശിങ്കാരിമേള അവതരണം .ഇത്തരത്തിലൊരു അർച്ചന തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായതിനെ പിതാവ് മുക്തകണ്ഠം പ്രശംസിച്ചു.
ബ്ലൂ മൂൺ ജങ്ഷനിലെ ഓട്ടോ ഡ്രൈവര്മാരായ സോണി പ്ലാക്കുഴിയിൽ;സാജൻ പുത്തൻപറയിൽ;ടിനു തകിടിയേൽ;ബിനു ഇടക്കാവിൽ;രാജീവ് കണ്ടത്തിൽ എന്നിവർക്ക് ഇത് അമലോത്ഭവ മാതാവിനുള്ള അർച്ചനയാണ്.തങ്ങളെ കാത്ത് രക്ഷിക്കുന്ന അമലോത്ഭവ അമ്മയ്ക്ക് ശിങ്കാരിമേള അർച്ചന നടത്തിയ നിർവൃതിയിലാണ് ഈ ഓട്ടോ ഡ്രൈവർമാർ.
രാവിലെ 8.30 ചേർന്ന ഉദ്‌ഘാടന ചടങ്ങിൽ ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു;ടോബിൽ കെ അലക്‌സ്; കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ ;കൗൺസിലർ ബിജി ജോജോ ;ജിഷോ ചന്ദ്രൻകുന്നേൽ ;ഷിബു കാരമുള്ളിൽ ;ടോമി തകിടിയേൽ ;കെ കെ ദിവാകരൻ നായർ എന്നിവർ ആശംസകൾ നേർന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ