Kerala
ലോകത്തെ രുചിയൂറും ഭക്ഷ്യ വിഭവങ്ങൾ ഒരു കുടക്കീഴിലാക്കി പാലാ ഫുഡ് ഫെസ്റ്റിന് തുടക്കമായി
പാലാ :പോത്തിറച്ചിയുടെ വിഭവങ്ങൾ അനവധി;പോർക്ക് ഇറച്ചി കൊണ്ട് 20 ൽ ഏറെ വിഭവങ്ങൾ;ചിക്കൻ കൊണ്ട് അറബി ;ചൈനീസ് വിഭവങ്ങൾ;വള്ളത്തിൽ വലിയ ഐസ് കട്ടകൾക്കിടയിലെ മീൻ ചൂണ്ടി കാണിച്ചാൽ അപ്പോൾ തന്നെ പൊരിച്ച് നൽകുന്നു.വിവിധ തരം ഷെയ്ക്കുകൾ;പൊരി കടലയുടെ അഞ്ചോളം വൈവിധ്യങ്ങൾ;ഫാമിലിയോടെ എൻജോയ് ചെയ്യണോ എങ്കിൽ പാലാ ഫുഡ് ഫെസ്റ്റ് സന്ദർശിക്കുക.
തുടങ്ങിയ ദിവസം തന്നെ ഫാമിലികളുടെ തള്ളിക്കയറ്റം .ഒന്നിച്ചിരുന്നു സൗഹൃദാന്തരീക്ഷത്തിൽ രുചിയൂറും വിഭവങ്ങൾ ആവോളം ആസ്വദിക്കാം ;നിങ്ങളുടെ പ്രിയരോടൊപ്പം.ലോക രുചി ഭേദങ്ങൾ ആസ്വദിക്കണോ എങ്കിൽ ഇപ്പോൾ തന്നെ വണ്ടി വിട്ടോ പാലായിലേക്ക്.
ഇന്ന് വൈകിട്ട് നാലു മണിക്ക് മാണി സി കാപ്പൻ എം എൽ എ യാണ് വ്യാപാരി വ്യവസായി യൂത്ത് വിങ്ങിന്റെ ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തത്.നല്ലൊരു പാചകക്കാരനും കൂടിയായ മാണി സി കാപ്പന്റെ ഉദ്‌ഘാടനം മോശമായില്ല ഉദ്‌ഘാടന ദിവസം തന്നെ ഫാമിലികളുടെ നീണ്ട നിരയാണ് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത് .
ജോൺ ദർശന (യൂത്ത് വിംഗ് പ്രസിഡന്റ്) അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ.ഭദ്രദീപം തെളിച്ചു .മുഖ്യാതിഥിഷാജു വി. തുരുത്തൻ (ചെയർമാൻ പാലാ നഗരസഭ)സ്റ്റാൾ ഉദ്ഘാടനം എം. കെ. തോമസുകുട്ടി (K.V.V.E.S. ജില്ലാ പ്രസിഡന്റ്)അനുഗ്രഹ പ്രഭാഷണം വക്കച്ചൻ മറ്റത്തിൽ (Ex. MP, K.V.V.E.S. യൂണിറ്റ് പ്രസിഡന്റ്)ഫാ. ജോസഫ് കണിയോടിക്കൽ, M. D., മാർ സ്ലീവാ മെഡിസിറ്റി
ശ്രീമതി നിഷ കെ. ദാസ്;ആൽവിൻ സെബാസ്റ്റ്യൻ, ഫെഡറൽ ബാങ്ക് ചാക്കോ പുളിമൂട്ടിൽ; വി.സി. ജോസഫ്, K.V.V.E.S. ജനറൽ സെക്രട്ടറി; ജോസ് ചെറുവള്ളിൽ, K.V.V.E.S. ട്രഷറർ സതീഷ് ചൊള്ളാനി, പ്രതിപക്ഷ നേതാവ്, പാലാ മുനിസിപ്പാലിറ്റി ബിനീഷ് ചൂണ്ടച്ചേരി, ബിജെപി നിയോജകമണ്ഡലം പ്രസിഡൻ്റ്, പാലാ
ടോബിൻ കെ അലക്‌സ്, KCM പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കെ. സദൻ (ഡി.വൈ.എസ്.പി. പാലാ);
ജോസ്‌കുട്ടി പൂവേലി, KTUC (എം) സംസ്ഥാന സെക്രട്ടറി അനൂബ് ജോർജ്, K.V.V.E.S. സ്റ്റേറ്റ് കൗൺസിൽ മെമ്പർ ബിജോയ് വി ജോർജ്, K.H.R.A. പാലാ യൂണിറ്റ് എബിസൺ ജോസ്, K.V.V.E.S. യൂത്ത് വിങ്ങ് സെക്രട്ടറി ജോസ്റ്റിൻ വന്ദന, K.V.V.E.S. യൂത്ത് വിങ്ങ് ട്രഷറർ) ശ്രീ ഫ്രെഡി ജോസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ,, കൺവീനർ ഫുഡ് ഫെസ്റ്റ്,ആൻറണി കുറ്റിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 7, 8 തീയതികളിൽ മേള 12 ന് ആരംഭിക്കും. രാത്രി 11 മണി വരെ ഭക്ഷണം വിളമ്പും.വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടായിരിക്കും.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ