Kerala
ആധുനിക സൗകര്യത്തോടെ നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നാളെ
പാലാ. ആധുനിക സൗകര്യത്തോടെ നവീകരിച്ച മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. ദക്ഷിണ മേഖല ഡെപ്യുട്ടി റേഷനിങ് കൺട്രോളർ സി വി മോഹൻ കുമാർ സ്വാഗതം ആശംസിക്കും. അഡ്വ ഫ്രാൻസിസ് ജോർജ് എം പി മുഖ്യാതിഥി ആയിരിക്കും.
ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ, സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, കൗൺസിലർ ബിജി ജോജോ,സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,കോഗ്രസ്സ് (ഐ ) ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനി, കേരള കോൺഗ്രസ്സ് ( എം ) മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ, ജനത ദൾ മണ്ഡലം പ്രസിഡന്റ് കെ എസ് രമേശ് ബാബു,
കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, കെ സി (ബി ) ജില്ല പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, ആർ ജെ ഡി ജില്ല ജനറൽ സെക്രട്ടറി പീറ്റർ പന്തലാനി, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ഐ യു എം എൽ പാലാ മണ്ഡലം പ്രസിഡന്റ് അനസ് കണ്ടത്തിൽ, ജനാധിപത്യ കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഡ്വ വി എൽ സെബാസ്റ്റ്യൻ, കോൺഗ്രസ്സ് (എസ് ) മണ്ഡലം പ്രസിഡന്റ് ബിജി മണ്ഡപം, ജില്ല സപ്ലൈ ഓഫീസർ ഷൈനി പി കെ എന്നിവർ പ്രസംഗിക്കും.