Kerala

ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷയേർപ്പെടുത്തി പൊലീസ്.;സന്നിധാനം മുതൽ മാളികപ്പുറം വരെ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല

Posted on

ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷയേർപ്പെടുത്തി പൊലീസ്.പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബൈനോക്കുലർ മോണിറ്ററിങ്ങിനു പുറമേ 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ ആകും സന്നിധാനവും പരിസരവും. സോപാനത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു. ഡിസംബർ 6 മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ.

പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ 900 പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉള്ളത് . പമ്പ മുതൽ സന്നിധാനം വരെ വിവിധ സ്ഥലങ്ങളിലായി ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും പ്രത്യേക പരിശോധനയുണ്ടാകും.

ശബരിമലയിലെ ജീവനക്കാരോട് തിരിച്ചറിയൽ രേഖകൾ കർശനമായി ധരിക്കണമെന്ന് നിർദേശം നൽകി.സന്നിധാനം മുതൽ മാളികപ്പുറം വരെ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല .സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വിവിധ സേനാംഗങ്ങളുടെ നേതൃത്വത്തിൽ സന്നിധാനത്തും പരിസരപ്രദേശത്തും റൂട്ട് മാർച്ച് നടത്തി. ഇതിന് പുറമേ ഡ്രോൺ പരിശോധനയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version