Kerala
എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
ചിങ്ങവനം: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പുത്തനങ്ങാടി ഷമീർ മൻസിൽ വീട്ടിൽ തൻസീർ(27), കോട്ടയം വേളൂർ പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ (27) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 9:30 മണിയോടുകൂടി നാടകം സിമന്റ് ഫാക്ടറിക്ക് സമീപം വച്ച് ഇവർ ഇരുവരും ചേർന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ വണ്ടി തടഞ്ഞു നിർത്തുകയും, ചീത്തവിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.ഐ വിഷ്ണു. വി.വി, സദക്കത്തുള്ള, ജീമോൻ സി.പി.ഓ ശ്രീജിത്ത് ബാബു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാധുലിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.