Kerala
രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് എസ് ബി ഐ യുടെ കൈത്താങ്ങ്; സി എസ് ആർ ഫണ്ട് ചിലവഴിച്ച് നിർമ്മിച്ച ഇൻഷ്വറൻസ് കൗണ്ടറിൻ്റെ ഉദ്ഘാടനം എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് കുമാർ പത്ര നിർവ്വഹിച്ചു
കോട്ടയം :രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് എസ് ബി ഐ യുടെ കൈത്താങ്ങ്; സി എസ് ആർ ഫണ്ട് ചിലവഴിച്ച് നിർമ്മിച്ച ഇൻഷ്വറൻസ് കൗണ്ടറിൻ്റെ ഉദ്ഘാടനം എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് കുമാർ പത്ര നിർവ്വഹിച്ചു.
രാമപുരം : രാമപുരം കുടുബാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാമപുരം ശാഖ 2023 – 2024 വർഷത്തെ സി എസ് ആർ ഫണ്ട് ചിലവഴിച്ചു നിർമ്മിച്ച ഇൻഷ്വറൻസ് കൗണ്ടർ, കമ്പ്യൂട്ടറുകൾ, ലാബ് ഉപകരണങ്ങൾ, നവീകരിച്ച ആശുപത്രി കോൺഫറൻസ് ഹാൾ എന്നിവയുടെ ഉൽഘാടനം എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് കുമാർ പത്ര നിർവ്വഹിച്ചു.
രാമപുരം കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ അദ്ധ്യക്ഷത വഹിച്ചു. എസ് ബി ഐ റീജിയണൽ മാനേജർ സാംകുമാർ എൻ വി, എസ് ബി ഐ രാമപുരം ശാഖ മാനേജർ സത്യൻ വി തമ്പി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബൈജു ജോൺ പുതിയടത്തുചാലിൽ, സ്മിത അലക്സ്, മെഡിക്കൽ ഓഫീസർ ഡോ. വി.എൻ സുകുമാരൻ,
ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം എം ആർ രാജു എന്നിവർ ആശംസകൾ അർപ്പിച്ചു. എസ് ബി ഐ രാമപുരം ശാഖ എട്ട് ലക്ഷം രൂപയുടെ സി എസ് ആർ ഫണ്ടാണ് രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്തിയത്. ചടങ്ങിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, എസ് ബി ഐ ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ ബിജു സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റിൻസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.