Kerala

കാട്ടുപന്നി ആക്രമണത്തിൽ നിന്നും കടനാട് പഞ്ചായത്തിനെ മോചിപ്പിക്കാൻ നടപടികൾ ആരംഭിച്ചു- പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി

 

പാലാ :കടനാട് പഞ്ചായത്തിൻ്റെ മലയോര ഗ്രാമങ്ങളായ മറ്റത്തിപ്പാറ, നീലൂർ, അഴികണ്ണി, നൂറുമല, പൊതിചോറ്റുപാറ, കാവുംകണ്ടം പ്രദേശങ്ങളിൽ മനുഷ്യർക്കും കാർഷിക വിളകൾക്കും നാശം വിതയ്ക്കുന്ന കാട്ടുപന്നി ശല്യം നേരിടുവാൻ അടിയന്തിര നടപടി സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി അറിയിച്ചു .

കഴിഞ്ഞദിവസം പഞ്ചായത്ത് മെമ്പറായ മധു KR ന് ബൈക്കിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് പരുക്ക് പറ്റുകയും ഞള്ളായിൽ ബിജു ഉൾപ്പെടെയുള്ളവരുടെ കാർഷിക വിളകൾ കാട്ടുപന്നി നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതേതുടർന്ന് തോക്ക് ലൈസൻസ് ഉള്ള കടനാട് പഞ്ചായത്ത് നിവാസികളായ അപേക്ഷകർക്ക് സർക്കാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നൽകിയിരിക്കുന്ന പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഉത്തരവ് നൽകുകയുണ്ടായി.

പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വന്യ ജീവി ഉപദ്രവം മൂലം ഏതെങ്കിലും തരത്തിലുള്ള നാശനഷ്‌ടങ്ങൾ നേരിട്ടാൽ അടിയന്തിരമായി പഞ്ചായത്ത് പ്രസിഡണ്ടിനെ അറിയിക്കണമെന്നും നിലവിൽ നാശനഷ്ട‌ം നേരിട്ട കർഷകർ കടനാട് കൃഷി ഓഫീസറെ വിവരമറിയിച്ച് നഷ്‌ടപരിഹാരത്തിന് അപേക്ഷ നൽകണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു കാട്ടിൽ വസിക്കുന്ന മൃഗങ്ങൾ നാട്ടിലെത്തി കൃഷി സ്ഥലത്ത് നാശം വിതയ്ക്കുന്നതിനെതിരെ നടപടികളുമായി പഞ്ചായത്ത് മുന്നോട്ടുപോകുമെന്നും പ്രസിഡണ്ട് അറിയിച്ചു.

അതേ പോലെ മലമ്പ്രദേശങ്ങളിലെ സ്ഥലഉടമകൾ തങ്ങളുടെ സ്ഥലത്ത് വളർന്നിരിക്കുന്ന കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി ഇടണമെന്നും അതിലൂടെ വന്യജീവികൾ പെറ്റു പെരുകുന്നത് തടയാൻ ആകുമെന്നും പ്രസിഡണ്ട് പ്രത്യേകം ഓർമ്മിപ്പിച്ചു. എല്ലാ സ്ഥലമുടമകളും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസിഡണ്ട് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top