കോട്ടയം:രാജ്യത്തെ ഏറ്റവും മികച്ച ഏലം കർഷകനുള്ള എംഫോയ് അവാർഡിന് പാലായിലെ വി. ജെ. ബേബി വെള്ളിയേപ്പള്ളിൽ അർഹനായി. കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയിൽ നിന്ന് എംഫോയ് അവാർഡ് ഏറ്റുവാങ്ങിയ വി.ജെ ബേബി വെള്ളിയേപ്പള്ളിയിൽ നെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി,
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ്, കെ റ്റി യു സി (എം) സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിൽ,
വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജിഷോ ചന്ദ്രൻകുന്നേൽ വാർഡ് കൗൺസിലർ തോമസ് പീറ്റർ, കർഷക കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടറി ടോമി തകടിയേൽ എന്നിവർ അഭിനന്ദിച്ചു.