Kottayam

പാലായ്ക്ക് പുത്തൻ രുചി അനുഭവം വാരി വിതറി ഒരു കൂടക്കീഴിൽ നാവൂറും ഭക്ഷ്യവിഭവങ്ങൾ സമൃദ്ധിയായി ഒരുക്കി വിളമ്പുന്നു. പുഴക്കര മൈതാനിയിൽ വരൂ, ഡിസം: 6 മുതൽ 10 വരെ ആസ്വദിക്കു, 5 ദിവസം പാലായിൽ രുചിയൂറുന്ന നൂറു നൂറു വിഭവങ്ങൾ ഒരു കുടക്കീഴിൽ., പാലായുടെ സ്വന്തം ഫുഡ് ഫെസ്റ്റ് 2024 പുഴക്കര മൈതാനത്ത്

പാലാ:പാലായ്ക്ക് പുത്തൻ രുചി അനുഭവം വാരി വിതറി ഒരു കൂടക്കീഴിൽ നാവൂറും ഭക്ഷ്യവിഭവങ്ങൾ സമൃദ്ധിയായി ഒരുക്കി വിളമ്പുന്നു. പുഴക്കര മൈതാനിയിൽ വരൂ … Dec 6 മുതൽ 10 വരെ ആസ്വദിക്കു 5 ദിവസം പാലായിൽ രുചിയൂറുന്ന നൂറു നൂറു വിഭവങ്ങൾ ഒരു കുടക്കീഴിൽ …. പാലായുടെ സ്വന്തം ഫുഡ് ഫെസ്റ്റ് 2024 പുഴക്കര മൈതാനത്ത്’.


ആഗോള വൈവിധ്യങ്ങളുമായി പാലായിൽ ഭക്ഷ്യ മേളയ്ക്ക് തുടക്കമാവുന്നു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിൻ്റെ നേത്യത്വത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്. ഡിസംബർ 6 ന് വൈകിട്ട് 4 മണിക്ക് മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. മീഡിയാ അക്കാഡ മിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ആൻ്റണി കുറ്റിയാങ്കൽ, ഫ്രെഡി നടുത്തൊട്ടിയിൽ, അനൂപ് ജോർജ്, ചെ യ്സ് തോമസ്, സിറിൾ ടോം, ജോസ് ചന്ദ്രത്തിൽ, വിപിൻ പോൾസൺ, ജോയൽ വെള്ളിയേപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു. ഡിസംമ്പർ 6, 9, 10 തീയതികളിൽ വൈകിട്ട് 4 മണിക്കും. ജൂബിലി തിരുനാൾ പ്രധാന ദിവസമായ 7, 8 തീയതികളിൽ ഉച്ചയ്ക്ക് 12 മണിക്കും. ഭക്ഷ്യമേള ആരംഭിക്കും.’ വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്ക് – മുഖ്യ സ്പോൺസൺ മാർ പുളിമൂട്ടിൽ സിൽക്ക്സ്, വിശ്വാസ്, സെൻ്റ് ജോസഫ് എൻജനീയറിംഗ് കോളേജ്, പ്രിയ സൗണ്ട്സ്, റേഡിയോ മംഗളം, മെഡിക്കൽ പാട്ണൻ മാർ സ്ലീവാ മെഡിസിറ്റി ,കൂടാതെ ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും സഹകരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഡി ജെ ,ഗാനമേള ” ഡാൻസ് നൈറ്റ്, മ്യൂസിക്ക് ബാൻറ് തുടങ്ങിയ കാലാവിരുന്ന് ഉണ്ടായിരിക്കും.


ഡിസംബർ 6മുതൽ 10 വരെ പാലാ നഗര ഹൃദയത്തിൽ പുഴക്കര മൈതാനത്ത് വെച്ചാണ് പാലാ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റൽ, ഫ്യൂഷൻ എന്നിവയും വിവിധതരം ഇൻഡ്യൻ, തനിനാടൻ, ഷാപ്പ് കറികൾ, ശീതളപാനീയ ങ്ങൾ, ഐസ്ക്രീമുകൾ, ഷെയ്ക്കുകൾ, മധുരപലഹാര ങ്ങൾ തുടങ്ങിയ രുചികരമായ വിഭവങ്ങളും ഫുഡ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അനവധി വൈവിദ്ധ്യമാർന്ന വിഭവങ്ങളുമായി അൻപതിലധികം സ്റ്റാളുകളിലായാണ് ഫുഡ് ഫെസ്റ്റ്-2024 നടത്തുന്നത്. ഇതിനോടനുബന്‌ധിച്ച് എല്ലാദിവസവും വേദിയിൽ വച്ച് കലാപരിപാടികൾ നടത്തപ്പെടും.

പാലായുടെ സാമുഹിക സാംസ്‌കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായി നിലകൊളളുന്ന കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും അഭ്യർത്ഥിക്കുന്നു.

ഏവരെയും പാലാ ഫുഡ്ഫെസ്റ്റ് 2024-ലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top