പാലാ:റോഷി അഗസ്റ്റിൻ,കായിക വകുപ്പു കൂടി കൈകാര്യം ചെയ്തിരുന്നു എങ്കിൽ…….. പാലായുടെ കായികരംഗത്തിന് വലിയ വളർച്ചയാകുമായിരുന്നു. ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് പാലാ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ജൂബിലി വോളിബോൾ മത്സരങ്ങൾ കാണാൻ മുഖ്യാതിഥിയായി എത്തിയ മന്ത്രി റോഷി അഗസ്റ്റിനെ വേദിയിൽ ഇരുത്തി സ്പോർട്സ് ക്ലബ് സെക്രട്ടറി.വി.സി.പ്രിൻസ്ഇതു പറഞ്ഞപ്പോൾ വലിയ കയ്യടിയോടെയാണ് കാണികൾ അതിനെ സ്വാഗതം ചെയ്തത്.
പാലാ നഗരസഭ ചെയർമാൻ ഷാജു.വി. തുരുത്തൻ ഉൾപ്പെടെയുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു. മറുപടി പ്രസംഗത്തിൽ ശ്രീ റോഷി അഗസ്റ്റിൻ ഒരു നിവേദനം ആയി കാര്യങ്ങൾ എഴുതി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കായിക വളർച്ചയ്ക്ക് ആവശ്യമായത് എന്തും പാലായ്ക്ക് ചെയ്തു തരുന്നതിൽ സന്തോഷമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. താനും ഒരു വോളിബോൾ കളിക്കാരൻ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വോളിബോൾ കോർട്ട് മഴ നനയാത്ത വിധം മേൽക്കൂര നിർമ്മിക്കാൻ ആവശ്യമായ നടപടികളിലേക്ക് കടക്കണം എന്ന് നിവേദനത്തിലൂടെ ആവശ്യപ്പെടാനാണ് സ്പോർട്സ് ക്ലബ് അധികൃതരുടെ തീരുമാനം.