Kerala

പെൻഷൻ തട്ടിപ്പ് കുറ്റക്കാരായവരെ ജയിലിൽ അടയ്ക്കണം എന്നാവശ്യപ്പെട്ട് എരിയുന്ന തീപ്പന്തവുമായി ഒ ഐ ഒ പി യുടെ പ്രകടനം താക്കീതായി

കോട്ടയം :പാലാ :പെൻഷൻ തട്ടിപ്പ് നടത്തിയ കുറ്റക്കാരായവരെ ജയിലിൽ അടയ്ക്കണം എന്നാവശ്യപ്പെട്ട് എരിയുന്ന തീപ്പന്തവുമായി ഒ ഐ ഒ പി യുടെ പ്രകടനം താക്കീതായി. വൺ ഇന്ത്യ വൺ പെൻഷൻ സംഘടന- ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, വൈകിട്ട് പാലായിൽ നടത്തിയ   പന്തം കൊളുത്തി പ്രകടനം  വിവിധ പാർട്ടിയിൽപെട്ട ജനങ്ങളും മനസാ ശരിവച്ചു .

OIOP- സംഘടനയുടെ പ്രഥമ പ്രസിഡണ്ടും സ്ഥാപകംഗവുമായ വിനോദ് കെ ജോസ്,ജാഥാ ക്യാപ്റ്റൻ  ജോസ് ആന്റണി കാനാടന് തീപ്പന്തം കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു.ലക്ഷക്കണക്കിന് രൂപായുടെ അഴിമതിയാണ് പെൻഷൻ തട്ടിപ്പിലൂടെ നടന്നു കൊണ്ടിരിക്കുന്നതെന്നും;ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് സി ബി ഐ  അന്വേഷിച്ചാൽ കോടികളുടെ തട്ടിപ്പ് കണ്ടെത്താനാവുമെന്നും വിനോദ് കെ ജോസ് അഭിപ്രായപ്പെട്ടു.

ഉദ്ഘാടകനും സ്ഥാപക അംഗവുമായ റോജർ സെബാസ്റ്റ്യൻ, OIOP- കോട്ടയംജില്ലാ പ്രസിഡണ്ട് അഡ്വ – ജോസുകുട്ടി മാത്യു, പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ, ബെന്നി മാത്യു, ഷാജി ജോർജ്, ഡേവിസ് ഭരണങ്ങാനം, ലിസമ്മ കുറ്റിയാനി, സാബു പഴനിലം, ഡീലക്സ്- ഗോപി ചേട്ടൻ, ബോബൻ ആക്കിമാട്ടേൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top