കൊല്ലത്ത് യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തിൽ കൊലപാതക കാരണം കുടുംബവഴക്കെന്ന് സൂചന. യുവതി യാത്ര ചെയ്തിരുന്ന കാറിന് കുറുകെ തന്റെ ഒമ്‌നി നിർത്തിയ ശേഷം, പെട്രോൾ എറിഞ്ഞായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്.
വണ്ടി കുറുകെ നിർത്തുന്നതും എന്തോ ഒന്ന് എറിയുന്നത് കണ്ടെന്നും നാട്ടുകാർ പറയുന്നു. എറിഞ്ഞയുടൻ വണ്ടി കത്തിപ്പിടിച്ചു. നാട്ടുകാർ ഓടിയെത്തുമ്പോൾ യുവതിയുടെ കൂടെ ഉണ്ടായിരുന്നയാൾ കാറിന്റെ പുറത്തേയ്ക്ക് വീണു. സീറ്റ് ബെൽറ്റ് മുറുകിക്കിടന്നതിനാൽ യുവതിയെ ഉടൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
കൊലപാതകം നടത്തിയതിന് ശേഷം പ്രതി നേരെ ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. നാട്ടുകാർ ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കാവിമുണ്ടും പച്ചഷർട്ടും ധരിച്ചയാളായിരുന്നു ഈ ക്രൂരകൃത്യം ചെയ്‌തതെന്നും നാട്ടുകാർ പറയുന്നുകൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീവെച്ചു. സോണിയെന്നയാളാണ് അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്.എന്നാൽ അനിലയുടെ മറ്റൊരു സുഹൃത്തിനെയാണ് പ്രതി ലക്ഷ്യം വെച്ചത് എന്നും പോലീസ് പറയുന്നു.