Kerala
താമരയടി :ബിജെപി ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പന്തളം നഗരസഭയിൽ നാളെ അവിശ്വാസം നടക്കാനിരിക്കെ ഇന്ന് ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയും രാജിവെച്ചു
പന്തളം നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയും രാജിവെച്ചു.ബുധനാഴ്ച എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെ ആണ് ചൊവ്വാഴ്ച വൈകിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്.
ബി ജെ പി യുടെ കൗൺസിലർ കെ.വി പ്രഭയുടെ പിന്തുണയോടെയാണ് എൽ ഡി എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.നിലവിലെ കക്ഷിനില ബി ജെ പി – 18, എൽഡിഎഫ് – 9, യുഡിഎഫ് – 5,സ്വതന്ത്രൻ – 1ആകെ – 33
നിലവിലെ ബി ജെ പി യിലെ 3 കൗൺസിലർമാർ വിമതരായി നിൽക്കുന്ന സാഹചര്യത്തിൽ അവരെ അനുനയിപ്പിക്കാൻ കഴിയാത്തതിനാൽ ആണ് രാജി സമർപ്പിച്ചത്.വിമതരെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.