Kottayam

ശാസ്ത്ര സാങ്കേതികരംഗങ്ങളിലെ അതിവേഗ പുരോഗതി ഉൾകൊള്ളാൻ സമൂഹം കരുത്താർജിക്കണം ഡോ സി എച്ച് സുരേഷ്.അരുവിത്തുറ കോളേജിൽ അന്തർദേശീയ കോൺഫ്രൻസ്സിനു തുടക്കം

Posted on

കോട്ടയം:അരുവിത്തുറ :
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അനുനിമിഷം വിപ്ലവകരമായ പുരോഗതിയാണ് ഉണ്ടാകുന്നത്. സമൂഹത്തി സമസ്ത മേഖലകളിലും സമൂലമായ മാറ്റങ്ങൾക്ക് ഇത് വഴിതെളിക്കും ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാനുള്ള കരുത്ത് സമൂഹം ആർജിക്കണമെന്ന് രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സി എസ് ഐ ആർ നിസ്റ്റ് ചീഫ് സയൻ്റിസ്റ്റുമായ
ഡോ. സി എച്ച് സുരേഷ് പറഞ്ഞു.


സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് മാനേജർ റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിബി ജോസഫ് കോഴ്സ് കോഡിനേറ്റർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. എംജി യൂണിവേഴ്‌സിറ്റി സ്കൂൾ ഓഫ് ഇൻ്റർ നാഷണൽ റിലേഷൻസ് ആൻ്റ് പൊളിറ്റിക്ക്സ് വിഭാഗം അദ്ധ്യാപകൻ ഡോ എം വി ബിജുലാൽ മലയാളി വിദ്യാർത്ഥികളുടെ വിദേശ കൂടിയേറ്റവും സാമുഹിക സാബത്തിക പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.

കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version