Kerala
സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം
ആലപ്പുഴ :സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം .ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് മരിച്ചത്.പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവ സ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ്.
മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന നിഗമനമാണ് പ്രാഥമിക പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.മഴ മൂലം എതിരെ വന്ന വാഹനം ദൃശ്യമാകാതെ മുന്നോട്ട് എടുക്കുകയും, എന്നാൽ തുടർന്ന് കണ്ട വെളിച്ചത്തിൽ മറ്റൊരു വണ്ടി കണ്ട് വെട്ടിച്ചതാകും കാർ നിയന്ത്രണം വിട്ട് വട്ടം കറങ്ങി മറ്റൊരു വശത്ത് കൂടി വരുകയായിരുന്ന ബസിലിടിച്ചത് എന്ന നിഗമനം ആണുള്ളത്.
പെട്ടന്ന് കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിന് 14 വർഷം പഴക്കമുള്ളതും അപകടത്തിന് വ്യാപ്തി വർധിപ്പിച്ചു.കാർ ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. നാല് ബസ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.ആലപ്പുഴ അപകടത്തിന്റെ സി സി ടി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
കാർ ബസിലേക്ക് വന്നിടിച്ചു കയറുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
മഴയുണ്ടായിരുന്നതിനാലും, വാഹനത്തിലെ ഓവർ ലോഡും കാരണം കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറി തെന്നാണ് നിഗമനം. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.സിനിമ കാണാനായി വാടകയ്ക്ക് എടുത്തതാണ് ഈ ടവേര കാർ.ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ട് 10 കി.മി പിന്നിടുമ്പോഴാണ് അപകടം.ഇവർക്ക് പിന്നാലെ രണ്ട് വിദ്യാർത്ഥികൾ ബൈക്കിലും ഉണ്ടായിരുന്നു.