കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.
അതേ സമയം ഇത് വരെ ലഭിച്ച റിപ്പോർട്ട് പ്രകാരം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. രാത്രി മഴ കനത്താൽ റിപ്പോർട്ടുകളനുസരിച്ച് കളക്ടർ തീരുമാനിക്കുന്നതായിരിക്കും.
ഇപ്പോൾ ചങ്ങനാശേരി താലൂക്കിൽ ഒന്നും .കോട്ടയം താലൂക്കിൽ രണ്ടുമാണ് ക്യാമ്പുകളുള്ളത്.22 കുടുംബങ്ങളിലെ 71 ആളുകൾ ക്യാമ്പിൽ താമസിക്കുന്നുണ്ട്.