Kerala
മഴത്തുള്ളികൾ പൊഴിഞ്ഞെത്തുമീ പാലാവഴി;നനഞ്ഞോടിയെൻ പവിത്രായിൽ നീ വന്ന നാൾ..മഴ മാറിയ പവിത്ര നിമിഷത്തിൽ പവിത്രാ സിൽക്‌സിന്റെ ഉദ്‌ഘാടനം ജനകീയമായി
മഴത്തുള്ളികൾ പൊഴിഞ്ഞെത്തുമീ പാലാവഴി;നനഞ്ഞോടിയെൻ പവിത്രായിൽ നീ വന്ന നാൾ ..സിനിമയിലെ താരങ്ങൾ പാലായിൽ പവിത്ര സിൽക്‌സ് ഉദ്‌ഘാടനത്തിനെത്തിയപ്പോൾ രാവിലെ മുതൽ ചാറി നിന്ന മഴയ്ക്ക് പോലും നാണം .നമിതാ പ്രമോദും ;അനു സിത്താരയുമെന്ന താര സുന്ദരികൾ വന്നിറങ്ങിയപ്പോൾ മുതൽ മഴമാറി മാനം തെളിഞ്ഞു .മാനം തെളിഞ്ഞത് കണ്ടപ്പോൾ താരസുന്ദരിമാർക്കും നിറയെ ചിരി.
പാലായ്ക്ക് പുത്തന്‍ വസ്ത്ര സങ്കല്പം ഒരുക്കി പവിത്ര സില്‍ക്സ് പാലാ മഹാറാണി ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. 15000 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന പവിത്ര സില്‍ക്‌സ് ഉദ്ഘാടനം വീക്ഷിക്കാന്‍ ആയിരങ്ങളാണ് പാലായിലെത്തിയത്.കൂടെ കൂപ്പൺ നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യ ശാലയ്ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു .രാവിലെ 10.30 ന് നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എംഎല്‍എ ഭദ്രദീപം കൊളുത്തി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
. എംഎല്‍എയ്ക്കും സിനിമാ ആര്‍ട്ടിസ്റ്റുകള്‍ക്കൊമൊപ്പം പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, മാനേജിംഗ് പാര്‍ട്‌ണേഴ്‌സ്മാരായ ക്രിസ്തുദാസ് തോമസ് ;സോജൻ ആന്റണി എന്നിവര്രും ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. വിശാലമായ വസ്ത്രശേഖരം സമുച്ചയം അനു സിത്താരയും നമിതയും സന്ദര്‍ശിച്ചു.
.തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്നും ഒരുലക്ഷം രൂപയുടെ ഭാഗ്യവാനെ നമിത തെരഞ്ഞെടുത്തു. ഭരണങ്ങാനം സ്വദേശിയായ ആനന്ദാണ് സമ്മര്‍ഹനായത്.പവിത്രയിലെ ആദ്യ വില്പന പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വഹിച്ചു. വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ ആദ്യ വില്പന സ്വീകരിച്ചുപാലാ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി സാരി സെക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാദര്‍ ജേക്കബ് തടത്തില്‍, ഫാദര്‍ തോമസ് പുന്നത്താനത്ത്, ഐവാന്‍ അഗസ്റ്റ്യന്‍ വടയാറ്റ്,
നഗരസഭാംഗം ജോസ് എടേട്ട്, ലാലിച്ചന്‍ ജോര്‍ജ്,ഷാർലി മാത്യു;പി എം ജോസഫ് ;ജോസുകുട്ടി പൂവേലി ; സതീഷ് ചൊള്ളാനി , ബിനീഷ് ചുണ്ടച്ചേരി, സാവിയോ കാവുകാട്ട്, ബൈജു കൊല്ലം പറമ്പില്‍, ബിജി ജോ ജോ ,ലീനാ സണ്ണി ,ലിസികുട്ടി മാത്യു ;ആനി ബിജോയി ;ജോസിൻ ബിനോ ;ബിന്ദു മനു, ആനിയമ്മ തടത്തിൽ ,ആന്റോ ജോസ് പടിഞ്ഞാറേക്കര ;തോമസ് പീറ്റർ.സിനി ആർട്ടിസ്റ്റ് ബാബു വെളുത്തേടത്ത് പറമ്പിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.