പാലാ ഗാഡലൂപ്പെ റോമൻ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാൾ ഡിസംബർ 3 മുതൽ 12 വരെ തീയതികളിൽ നടക്കും. ഡിസംബർ 3 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് തിരുനാൾ കൊടിയേറ്റ് നടക്കും.പരേത സ്മരണാ ദിനം , സംഘടനാ ദിനം, ആത്മാഭിഷേക ദിനം, സന്യസ്ഥ ദിനം,മുതിർന്ന പൗര ദിനം ; കുടുംബദിനം, യുവജന ദിനം, ദിവ്യകാരുണ്യ ദിനം ;മത ബോധന ദിനം ;തുടങ്ങിയവ 12 വരെ തീയതികളിൽ ആചരിക്കും.
ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് ആറിന് ഇടവക കലാസമിതി ഒരുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ഡിസംബർ 11ന് വൈകിട്ട് 3.45 ന് ദിവ്യബലിയെ തുടർന്ന് പാലാ ടൗണിലേക്ക് പ്രദിക്ഷണം നടക്കും. പാലാ ളാലം ജംഗ്ഷനിൽ ഫാദർ ഡൊമിനിക് സാവിയോ സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസമായ ഡിസംബർ 12ന് വൈകിട്ട് 4:30ക്ക് ദിവ്യബലിക്ക് ഫാദർ സെബാസ്റ്റ്യൻ തെക്കതേച്ചേരിൽ കാർമികത്വം വഹിക്കും.ഫാദർ ബൈജു എം വിൻസെൻറ് സന്ദേശം നൽകും.തുടർന്ന് ദിവ്യ കാരുണ്യത്തിന്റെ ആശിർവാദം നടക്കും ,തുടർന്ന് കൊടിയിറക്കും ; സ്നേഹ വിരുന്നും നടക്കും .രാത്രി ഏഴിന് ഷിബു മ്യൂസിക് അക്കാദമിയുടെ ഗാനമേളയും ഉണ്ടായിരിക്കും .
മീഡിയ അക്കാദമി നടന്ന വാർത്താസമ്മേളനത്തിൽ വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ, സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ ജനറൽ കൺവീനർ ഷിബു വിൽഫ്രഡ് തുടങ്ങിയവർ അറിയിച്ചു.