Kerala
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി
കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ശനിയാഴ്ച പത്തനംതിട്ട മുതല്‍ ഇടുക്കി വരെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലുണ്ടായിരുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച പത്തനംതിട്ട മുതല്‍ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തിനു സമീപം വഴി ചെന്നൈ തീരത്തിനടുത്തേക്ക് നീങ്ങിയേക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് താരതമ്യേന മഴ കുറവായിരിക്കും.
അതേസമയം ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് നാളെ വരെ തുടരും എന്ന് മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും അലര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. ശനിയും ഞായറും ആണ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.