Kottayam

പാലാ രൂപത 42-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു

Posted on

പാലാ രൂപത 42-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന ഇന്ന് വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. പാലാ A ഇന്ന് പ്രാർഥനകൾക്ക് നേതൃത്വം വഹിച്ചു.

ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനായ്യിലെ ഇടവക പ്രാർത്ഥന ഗ്രൂപ്പുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ വഴി ദൈവത്തിനു സമർപ്പിക്കുന്ന മനോഹരമായ ഒരു ആത്മീയ വിരുന്നാണ് ജറിക്കോ പ്രാർത്ഥന. ഒക്ടോബർ 01 മുതൽ നടക്കുന്ന മധ്യസ്ഥപ്രാർഥന ഇപ്പോഴും തുടരുന്നു.

ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ.ആൽബിൻ പുതുപ്പറമ്പിൽ, രൂപതയിലെ കരിസ്മാറ്റിക് ശുശ്രൂഷകർ, വിവിധ സന്യാസസഭകളിലെ സിസ്റ്റർസ്, അല്മായ സഹോദരങ്ങൾ, കുട്ടികൾ, എന്നിവർ പങ്കെടുത്തു. നാളത്തെ ശുശ്രൂഷകളിൽ അരുവിത്തുറ ഫൊറോന നേതൃത്വം വഹിക്കും..ഏവർക്കും സ്വാഗതം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version