Kerala
കരിയും കരിമരുന്നും വേണ്ടെന്ന ഗുരുദേവ നിർദ്ദേശം നടപ്പിലാക്കണം സത്യൻ പന്തത്തല
കടുത്തുരുത്തി: ഉത്സവാഘോഷങ്ങൾക്ക് കരിയും കരിമരുന്നും വേണ്ടെന്ന ഗുരുദേവ നിർദ്ദേശം നടപ്പിലാക്കാൻ ദേവസ്വം ബോർഡുകൾ തയ്യാറാകണമെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോ – ഓർഡിനേറ്റർ സത്യൻ പന്തത്തല ആവശ്യപ്പെട്ടു. ആനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കരിയും കരിമരുന്നും ആചാരമല്ല, ആർഭാടമാണ്. ഗുരുധർമ്മ പ്രചരണ സഭ കടുത്തുരുത്തി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യൻ പന്തത്തല.സഭ കേന്ദ്ര സമിതിയംഗം ഷാജികുമാർ തമ്പലക്കാട് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ ബാബുരാജ് വട്ടോട്ടിൽ , പി.ബി. തമ്പി, കെ.വി. സജീവ്, തമ്പി കളത്തൂർ ,കുട്ടപ്പൻ ഞീഴൂർ എന്നിവർ പ്രസംഗിച്ചു.
സജീവ് കെ.വി. (പ്രസിഡൻ്റ്) സുദർശനൻ കുന്നപ്പള്ളി , രവി തറപ്പേൽ (വൈസ് പ്രസിഡൻ്റന്മാർ) തമ്പി കളത്തൂർ (സെക്രട്ടറി) സുമ ശിവാനന്ദൻ , രാജപ്പൻ കടപ്പൂർ (ജോ : സെക്രട്ടറി മാർ) ബിനു നീറോസ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മറ്റി രൂപീകരിച്ചു.