Kerala

ഇടമറ്റം പുതുപ്പള്ളിൽ കൊട്ടാര ക്ഷേത്രത്തിൽ തിരുവുൽസവവും സർപ്പമൂട്ടും

Posted on

പാലാ :ഇടമറ്റം. ഇടമറ്റം എൻ എസ് എസ് കരയോഗ സ്ഥാപകനും ശ്രീമൂലം പ്രജ അസംപ്ളി അംഗവുമായിരുന്ന പുതുപ്പള്ളിൽ നാരായണപിള്ളയാൽ സ്ഥാപിതമായ ആയിരക്കണക്കിന് വർഷം മുമ്പ് ഇടപ്പള്ളിയിൽ നിന്ന് ഇടമറ്റത്തേക്ക് കുടിയേറിയപ്പോൾ കൂടെ സംരക്ഷകരായി കൂട്ടിയ ഭുവനേശ്വരി, കാളി, ശാസ്ത ശക്തികളും നാഗ രാജാവ് നാഗയെക്ഷി കുഴിനാഗം,

അഖില സർപ്പം തുടങ്ങിയവയും കൊട്ടാരവളപ്പിൽ പ്രതിഷ്ടിക്കുകയുണ്ടായി. ഇവിടത്തെ വാർഷിക തിരു ഉത്സവവും സർപ്പമൂട്ടുംഭക്തി ഗാനാമൃതവും നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടന്നു.തന്ത്രി മുഖ്യൻ കുരുപ്പക്കാട്ടു മന നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സഹകർമ്മികരായ അജിതൻ നമ്പൂതിരിപ്പാട്, രാമൻ നമ്പൂതിരി എന്നിവർ പൂജകൾ അത്യന്തം ഭക്തി സാന്ദ്രമാക്കി.

രാവിലെ ഗണപതി ഹോമം ഉഷപൂജ കലശ പൂജ ഉപദേവത പൂജകൾ സർപ്പ പൂജയും നൂറും പാലും രാത്രി ദീപാരാധന എന്നിവയോടെ ഒരു ദിവസം മുഴുവൻ നീണ്ട ഉല്സവ പരിപാടികൾക്ക് പരിസമാപ്തി ആയി. കുടുംബഗമായഗുരുവായൂർ ദേവസ്വം ബോർഡഗം മനോജ്‌ കാഞ്ഞിരക്കാട്ട് ക്ഷേത്രം സന്ദർശിച്ചു ഉത്സവ പരിപാടികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version