പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിനോട് അനുബന്ധിച്ച് അച്ചായൻ ഗോൾഡ് സ്പോൺസർ ചെയ്യുന്ന ഇന്നത്തെ നാടകം ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്‌ഷൻ.പാലാ മുൻസിപ്പൽ ടൗൺഹാളിൽ 7.30 നാണ് നാടകം ആരംഭിക്കുന്നത്.
ജൂബിലി തിരുന്നാളിന്റെ കൊടിയേറ്റ് മർമ്മങ്ങൾ കഴിഞ്ഞാലുടൻ തന്നെ മുൻസിപ്പൽ ടൗൺഹാളിൽ നാടക മേളയുടെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കും .ഉദ്‌ഘാടന ചടങ്ങിൽ അച്ചായൻസ് ഗ്രൂപ്പിന്റെ ജനറൽ മാനേജർ സിനിൽ കുര്യൻ മുഖ്യാതിഥി ആയിരിക്കും.പി ജെ ഡിക്‌സന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ നാടകമേള ഉദ്‌ഘാടനം ചെയ്യും.ഫാദർ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.സന്തോഷ് മണർകാട്;ടെൻസൺ വലിയകാപ്പിൽ;ക്ളീറ്റസ് ഇഞ്ചിപ്പറമ്പിൽ;ബിജു വാതല്ലൂർ തുടങ്ങിയവർ പ്രസംഗിക്കും .
നാളെ ചിറയിൻകീഴ് അനുഗ്രഹയുടെ ചിത്തിര എന്ന നാടകവും ;മൂന്നാം തീയതി പാലാ കമ്മ്യൂണിക്കേഷന്റെ ലൈഫ് ഈസ് ബ്യുട്ടി ഫുൾ എന്ന നാടകവും ;നാലാം തീയതി തിരുവനന്തപുരം അസാധാരയുടെ പൊരുളും ;അഞ്ചാം തീയതി വടകര വരദയുടെ അമ്മമഴക്കാറും ;ആറാം തീയതി ആലപ്പുഴ സൂര്യ കാന്തിയുടെ കല്യാണവും നടത്തപ്പെടുന്നതാണ് .പാലാ സി വൈ എം എൽ ആണ് നാടകമേളയുടെ സംഘാടകർ.