Kerala

നക്ഷത്രഫലം 2024 ഡിസംബർ 01 മുതൽ 07 വരെ

Posted on

സജീവ് ശാസ്താതം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്

ഫോൺ 96563 77700

.
🔮അശ്വതി: പ്രവത്തന വിജയത്തിനായി കഠിനശ്രമം വേണ്ടിവരും. മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. ജോലിക്കാർക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, സൗന്ദര്യ വസ്തുക്കളിൽ നിന്ന് അലർജി പിടിപെടുവാൻ സാദ്ധ്യത .

🔮ഭരണി : ഭവനത്തിൽ നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.: വാഹനം വാങ്ങുന്നതിനെക്കുറിചുള്ളാ ആലോചന ലക്ഷ്യം കാണും.

🔮കാർത്തിക : കാലാവസ്ഥാ ജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക, മുൻകാല നിക്ഷേപങ്ങൾ ഉപകാരപ്പെടും, കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും.

🔮രോഹിണി: ദാമ്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യലാഭം,
സുഹൃത്തുക്കളുമായി കലഹങ്ങള്ക്കു സാധ്യത. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാതെ ശ്രദ്ധിക്കുക.

🔮മകയിരം: അനുകൂല ഫലങ്ങൾ ലഭിക്കുവാൻ സാദ്ധ്യതയുള്ള വാരമാണ് . ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക .കടം വീട്ടി പണയ ഉരുപ്പടികൾ തിരികെയെടുക്കുവാൻ കഴിയും.

🔮തിരുവാതിര: വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുക്കളുടെ ഇടപെടൽ മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ . വാഹനത്തിന് പണച്ചെലവ്.

🔮പുണർതം: തൊഴിലന്വേഷകര്ക്ക് അനുകൂല ഫലം, മറ്റുള്ളവർ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം. വിവാഹാലോചകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.

🔮പൂയം: ബന്ധുക്കൾക്കായി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും.മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക . ഭവനത്തിൽ അറ്റകുറ്റപ്പണികൾക്കു സാദ്ധ്യത. തൊഴിൽ രംഗത്ത് വിഷമതകൾ നേരിടും .

🔮ആയില്യം : സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങൾ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സ ങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. ബിസിനസ്സിൽ പണം മുടക്കേണ്ടി വരും.

🔮മകം: എല്ലാക്കാര്യങ്ങളിലും പ്രതിബന്ധം നേരിടും , . അനാരോഗ്യം മൂലം വിഷമിക്കും, വിദേശസഞ്ചാര കാര്യത്തിൽ അവിചാരിത തടസ്സം, . തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ, ബിസിനസ്സിൽ ഗുണാനുഭവങ്ങൾ ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം, അവിചാരിത ധനനഷ്ടം നേരിടും.

🔮പൂരം : അടുത്ത ബന്ധുക്കൾക്ക് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത .അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ആവശ്യങ്ങൾക്ക് പണം കടം വാങ്ങേണ്ടിവരും. യാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത, വിവാഹജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹൃതമാകും.

🔮ഉത്രം : തൊഴിൽ രംഗത്ത് ഉന്നതി കൈവരിക്കും, മാതാവിനോ മാതൃ തുല്യരായവർക്കോ തത്തുല്യരായവര്ക്കോ അരിഷ്ടതകൾ, ആശുപത്രി വാസം . ബിസിനസ്സിൽ ഉദ്ദേശിച്ച ധനലാഭം ഉണ്ടാവുകയില്ല . യാത്രകൾ കൊണ്ട് നേട്ടം കൈവരിക്കും . ബന്ധുക്കൾ നിമിത്തം നേട്ടം.

🔮അത്തം : ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽപരമായ ഉത്തരവാദിത്തം വര്ധിക്കും. ലോട്ടറി , ഊഹക്കച്ചവടം എന്നിവയിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹ ആലോചനകൾ തീരുമാനത്തിൽ എത്തുകയില്ല.

🔮ചിത്തിര: വിദേശജോലിയിൽ തിരിച്ചടികൾ , നാട്ടിലേയ്ക്ക് തിരികെ പോരേണ്ടി വരാം, . ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. അവിചാരിത ധന ലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

🔮ചോതി: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം , ബന്ധുജനഗുണം വര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക് ജനസമ്മിതി വര്ധിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും, . വ്യവഹാര വിജയം പ്രതീക്ഷിക്കാം.തെഴിൽ രംഗത്ത് ഉന്നത സ്ഥാനലബ്ധി.

🔮വിശാഖം: പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

🔮അനിഴം: ദീര്ഘദൂര യാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. തൊഴില്പരമായി മാറ്റം, തൊഴിലുമായി ബന്ധപ്പെട്ട് അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്ശനം നടത്തും, ബിസിനസ്സിൽ ചെറിയ നേട്ടങ്ങൾ.

🔮തൃക്കേട്ട : രോഗദുരിത ശമനം കൈവരിക്കും . ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം മൂലം ശത്രു വർദ്ധന , വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും.ബാങ്ക് ലോൺ പാസായിക്കിട്ടും.

🔮മൂലം : വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കും , ധനപരമായ വിഷമതകൾ , ലഹരിവസ്തുക്കളിൽ താല്പര്യംവർദ്ധിക്കും.സുഹൃദ് ബന്ധങ്ങളിൽ ഭിന്നതകൾ , അസമയത്തെ യാത്രകൾ ഒഴിവാക്കുക,ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല.

🔮പൂരാടം : പ്രവർത്തന മേഖലയിൽ അവിചാരിത നഷ്ടം. ബന്ധുജന സഹായത്തിൽ കുറവ് , അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും . സർക്കാർ ജീവനക്കാര്ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യം തീരുമാനത്തിലെത്തും.

🔮ഉത്രാടം : മത്സരപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം, തൊഴിൽപരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏര്പ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സുഹൃത്തുക്കൾക്കായി പണം കടം നൽകേണ്ടി വരും.

🔮തിരുവോണം: കൈമോശം വന്നുപോയ വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവര്ത്തന രംഗത്തുള്ളവർക്ക് ജനസമ്മിതി വർദ്ധിക്കും , രോഗബാധ ഔഷധ സേവ ഇവ വേണ്ടിവരും .

🔮അവിട്ടം : ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർദ്ധിക്കും . പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഭൂമി വിലപ്പനയിൽ നിന്ന് ധനലാഭത്തിനു സാധ്യത.

🔮ചതയം: മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയില് മികച്ച പ്രകടനം . സന്താനങ്ങൾക്കായി പണം മുടക്കും. സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുന്ന അനുഭവമുണ്ടാകും . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകളെ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും.

🔮പൂരുരുട്ടാതി: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം. കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. ഒന്നിലധികം മാർഗ്ഗങ്ങളിൽ ധനലാഭം.

🔮ഉത്രട്ടാതി : യാത്രകള് കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്ക്ക് ആശ്വാസം. മനസ്സിലെ ആഗ്രഹങ്ങൾ നിറവേറും, ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും . വിശ്രമം കുറയും. നേത്രരോഗ സാദ്ധ്യത .

🔮രേവതി : മാനസിക നിരാശ വിട്ടു മാറും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളില് തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന് ഇടയുണ്ട്, ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം . പിതൃ സ്വത്തിന്റെ അനുഭവമുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version