കോട്ടയം:എച്ച് ഐ വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച സ്നേഹദീപം തളിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവർത്തകർ, ഗാന്ധിനഗർ എസ്.എം.ഇ യിലെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ടെപർത്മെന്റ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ലൈംഗിക തൊഴിലാളികൾ, സ്വർഗാനുരാഗികൾ, ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരുടെയിടയിൽ എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ഡിഡ്സ് നിയന്ത്രണ സമിതിയുടെ സുരക്ഷാ പ്രോജക്ടുകളാണ് ചുവന്ന റിബണിന്റെ മാതൃകയിൽ സ്നേഹദീപം ഒരുക്കിയത്.
ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരുവ് നാടകം കോട്ടയം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ ഫ്‌ളാഷ് മോബ്, തെരുവ് നാടകം എന്നിവ അവതരിപ്പിച്ചു.