Kerala

പുതിയ ഇലക്ട്രിക്കൽ സ്കൂട്ടറിന് നിരന്തരം തകരാർ; തകരാറിലായ സ്കൂട്ടർ നൽകി വഞ്ചിച്ചെന്ന് ഓല കമ്പനിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി

പാലാ: ഏറെ ആശിച്ചു സ്വപ്നം കണ്ടു വാങ്ങിയ ഇലക്ട്രിക്കൽ സ്കൂട്ടർ ഉടമയുടെ ഉറക്കം നഷ്ടപ്പെടുത്തി. പ്രവിത്താനം ചാത്തമലയിൽ കാവ്യ വി എസ്സിനാണ് ഈ ദുർവിധി. ഇക്കഴിഞ്ഞ ജൂലൈയിൽ വാങ്ങിയ സ്കൂട്ടർ മൂന്നു മാസത്തിനിടെ 5 തവണ തകരാറിലായതിനെത്തുടർന്നു യാത്ര മുടക്കിയതായി കാവ്യ പരാതിപ്പെട്ടു. കഴിഞ്ഞമാസം തകരാറിലായ വാഹനം നന്നാക്കാൻ വീട്ടിലെത്തിയ ടെക്നീഷ്യൻ തകരാർ പരിഹരിക്കാതെ സ്ഥലം വിട്ടതായും കാവ്യ പറയുന്നു. ഓല സ്കൂട്ടർ കമ്പനിക്കെതിരെയാണ് കാവ്യ വി എസ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്.

പണം വാങ്ങി സ്കൂട്ടർ കമ്പനി തന്നെ കബളിപ്പിച്ചുവെന്നു കാട്ടി കാവ്യ പാലാ ഡി വൈ എസ് പി യ്ക്ക് പരാതിയും നൽകി.

കാവ്യയുടെ പരാതി

2024 ജൂലൈ 26 ന് പാലാ ചെത്തിമറ്റത്തുള്ള ഓല എന്ന കമ്പനി നിർമ്മിക്കുന്ന ഇലക്ട്രിക്കൽ സ്കൂട്ടർ OLA EXPERIENCE CENTER PALA Anna Arcade, Opp. ESAF Bank Chethimattom, Pala Mob: 8921306369, 7907133248 എന്ന സ്ഥാപനത്തിലെ ശ്രീഹരി എന്നയാളും സർവ്വീസ് മാനേജർ അമൽ എന്നയാളും ടി ഷോറൂമിലെ അധികൃതരും ചേർന്ന് വാഗ്ദാനങ്ങൾ നൽകി എനിക്ക് വിൽക്കുകയുണ്ടായി. ഇവരുടെ ഷോറൂമിൽ ഇരുചക്രവാഹനം വാഹനം കണ്ടു മനസിലാക്കാൻ ചെന്ന എന്നെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തശേഷം ശ്രീഹരി എന്നയാളുടെ അക്കൗണ്ടിലേയ്ക്ക് അഡ്വാൻസ് തുക വാങ്ങിക്കുകയും ചെയ്തിരുന്നു.

പിന്നീട് വായ്പയിലൂടെ ആണ് സ്കൂട്ടർ വാങ്ങിയത്. ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം രൂപയാണ് ഈ സ്കൂട്ടറിന് ചെലവായത്. ഈ സ്കൂട്ടർ വാങ്ങിയതു മുതൽ ഇന്നേവരെ 5 തവണ തകരാറിലായി. ടെക്നീഷ്യൻ വന്ന് നന്നാക്കി തന്ന് ഒരാഴ്ച കഴിയും മുമ്പേ വീണ്ടും തകരാറിലാവും. പിന്നീട് റിക്കവറി വാഹനം ഉപയോഗിച്ചു ഷോറൂമിൽ എത്തിച്ചാലെ നന്നാക്കി നൽകൂ എന്ന് ഷോറൂം അധികൃതർ പറയുന്നു. കഴിഞ്ഞ ആഴ്ച തകരാറിലായ വാഹനം നന്നാക്കാനായി വന്നവർ അഴിച്ചിട്ടശേഷം എന്നോട് വാഹനം ഷോറൂമിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഞാൻ തയ്യാറാകാതെ വന്നപ്പോൾ വീട്ടിൽ ആളില്ലാത്ത സമയത്ത് എൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി അഴിച്ചിട്ടഭാഗങ്ങൾ വെറുതെ കൂട്ടിയോജിപ്പിച്ച ശേഷം തിരികെ പോയി. ബ്രാൻറ് ന്യൂ സ്കൂട്ടർ എന്ന് പറഞ്ഞ് നൽകിയ വാഹനം ഇപ്പോൾ ആഴ്ചകളായി ഉപയോഗശൂന്യമായി വീട്ടിൽ ഇരിക്കുകയാണ്.

കേടുപാടുകൾ വന്ന തകരാറിലായ വാഹനം അറ്റകുറ്റപണികൾ നടത്തി എനിക്ക് നൽകി വഞ്ചിച്ച് എൻ്റെ പക്കൽ നിന്നും പണം കബളിപ്പിച്ചെടുത്ത് എന്നെ ചതിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നു. പുതിയ വാഹനത്തിന് വാങ്ങിയ മൂന്നു മാസത്തിനിടയിൽ ഇത്രയും തകരാറുകൾ വരുന്നതു സംശയാസ്പദമാണ്. ഷോറും അധികൃതരുടെ നടപടി എൻ്റെ സംശയം ബലപ്പെടുത്തുകയാണ്.

ഈ വാഹനം വാങ്ങിയതു മുതൽ എനിക്ക് മനസമാധാനവും നഷ്ടപ്പെട്ടു. ഇതുമൂലം ധനനഷ്ടവും മാനഹാനിയും ഉത്കണ്ഠയും നിമിത്തം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമാണ് ഞാൻ.

എനിക്ക് തകരാറില്ലാത്ത വാഹനം വാങ്ങിച്ചു തരാനും അല്ലാത്തപക്ഷം എന്നിൽ നിന്നും വന്നില്ല പണം തിരിച്ചു വാങ്ങി നൽകാനും ചതി, വഞ്ചന, തട്ടിപ്പ് എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിനയപുരസരം അപേക്ഷിച്ചുകൊള്ളുന്നു.

വിശ്വസ്തതയോടെ,

കാവ്യ വി എസ്

സ്കൂട്ടർ കമ്പനിയ്ക്കെതിരെ കൺസ്യൂമർ കോടതിയിൽ പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top